www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക്‌ഡൗണിലെ ജോലി സമ്മർദം; പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി പിതാവ്

Share it:


ലണ്ടൻ: ജോലിക്കിടെയുണ്ടായ പ്രശ്‌നങ്ങളുടെ കലിപ്പ് തീർക്കാൻ സ്വന്തം മക്കളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ലണ്ടനിലെ ഇൽഫോർഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ അറസ്റ്റിലായ നടരാജ നിത്യകുമാർ (41) കുറ്റം സമ്മതിച്ചു. ഇൽഫോർഡിൽ ലോക്ഡൗൺ സമയത്ത് ഏപ്രിൽ 26 നായിരുന്നു സംഭവം. മൂന്ന് വയസുകാരനായ നിഗിഷ്, 9 മാസം പ്രായമുള്ള മകള്‍ പവിനിയ എന്നിവരെയാണ് നടരാജ നിത്യകുമാർ  കുത്തിക്കൊന്നത്. 

സംഭവം നടക്കുമ്പോൾ കുട്ടികളുടെ അമ്മ കുളിക്കുകയായിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തുമ്പോൾ ഇരുവരും പരുക്കേറ്റ നിലയിലായിരുന്നു. പവിനിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിഗിഷിനെ വൈറ്റ്ചാപലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. നടരാജനും പരുക്കേറ്റിരുന്നു. ഇയാളെ ചികിത്സയ്ക്കു ശേഷം കൊലപാതകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 

മകനെയും മകളെയും കൊന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. താൻ വിഷാദത്തിലായിരുന്നുവെന്നും ഒരു കടയിൽ ജോലി ചെയ്യുന്നതിനിടെ ഉപഭോക്താക്കൾ തന്നെ അസ്വസ്ഥനാക്കിയെന്നും വിശദീകരിച്ചു. പ്രതിക്ക് മുൻകാല അക്രമ ചരിത്രമില്ലെന്നും ഡോക്ടർമാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നും പറഞ്ഞ് കോടതി ഡിസംബർ 10 വരെ വിധി പറയുന്നത് നീട്ടി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

world

Post A Comment: