www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്യാൻസർ വന്നാൽ മരിക്കില്ല; പുതിയ കണ്ടെത്തലുമായി ഇസ്രയേലി ശാസ്ത്രജ്ഞർ

Share it:


ജെറുസലേം: ലോകത്തിനു മുഴുവൻ ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഇസ്രയേലിൽ നിന്നും പുറത്തു വരുന്നത്. വൈദ്യശാസ്ത്രത്തിന് എന്നും വെല്ലുവിളിയായിരുന്ന ക്യാൻസർ എന്ന രോഗം ഭേദമാക്കാനുള്ള കണ്ടെത്തലാണ് ഇസ്രയേലിൽ ഉണ്ടായിരിക്കുന്നത്. ക്യാന്‍സര്‍ വന്നാല്‍ മരിക്കുമെന്ന വിലയിരുത്തല്‍ തിരുത്താന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം ഇസ്രയേലി ശാസ്ത്രജ്ഞര്‍. ഇവരുടെ നേട്ടം മാനവരാശിയ്ക്കു തന്നെ പ്രതീക്ഷ പകരുകയാണ്. 

ഇസ്രയേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് മഹത്തായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത്തവണ രസതന്ത്രത്തില്‍ നോബേല്‍ സമ്മാനം നേടിയ ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യയാണ് ചികിത്സക്കായി ഉപയോഗിച്ചത്. ബാക്ടീരിയ പോലുള്ള ഏകകോശജീവികളില്‍ കാണപ്പെടുന്ന, കോശമര്‍മവും കോശാവരണവും ഇല്ലാത്ത പ്രോകാരിയോട്ട് കോശങ്ങള്‍ എന്നറിയപ്പെടുന്ന കോശങ്ങളുടെ ജീനോമുകളീലെ ആവര്‍ത്തന സ്വഭാവമുള്ള ഡിഎന്‍എ ശ്രേണികളായ ക്രിസ്പറിന്‍റെ ഒരു ഇനമായ ക്രിസ്പര്‍ കാസ്-9 ജീന്‍ എഡിറ്റിങ് സിസ്റ്റം ഉപയോഗിച്ച് ഗവേഷകര്‍ ഡിഎന്‍എയില്‍ സൂഷ്‌മമായ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. 

ഇതിനായിരുന്നു ജെന്നിഫര്‍ ദൗഡ്‌നയ്ക്കും ഇമ്മാനുവല്‍ ഷോപ്പെന്‍റിയെയ്ക്കും ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്. ടെല്‍ അവീവില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറായുന്നത് ഈ സിസ്റ്റം ഉപയോഗിച്ച് മൃഗങ്ങളിലെ ക്യാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാം എന്നാണ്. സയന്‍സ് അഡ്വാന്‍സ് ജേര്‍ണലില്‍ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് ഇത് പറഞ്ഞിട്ടുള്ളത്. രോഗിയ്ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലെന്നതാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത. 

ഇത്തരത്തില്‍ ചികിത്സിക്കപ്പെടുന്ന ക്യാന്‍സര്‍ കോശങ്ങള്‍ പിന്നീട് ഒരിക്കലും സജീവമാകുകയില്ല എന്ന് വിശ്വസിക്കുന്നതായും അവര്‍ പറയുന്നു. അര്‍ബുദ രോഗികളുടെ ആയുസ് നീട്ടാന്‍ ഈ ചികിത്സ ഉപയോഗിക്കാം എന്ന് പറയുന്ന വിദഗ്ദര്‍, ഇതിനാല്‍ രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും പറയുന്നു. മൂന്നു തവണത്തെ ചികിത്സകൊണ്ട് ട്യുമര്‍ പൂർണമായും ഭേദമാക്കാനും കഴിയും. യഥാർഥത്തില്‍, ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അര്‍ബുദം ബാധിച്ച കോശങ്ങളിലെ ഡിഎന്‍എ അക്ഷരാർഥത്തില്‍ തന്നെ മുറിച്ചു കളയുകയാണ്. ഈ ഗവേഷണത്തെ പുനരവലോകനം ചെയ്ത ശാസ്ത്രജ്ഞര്‍ പറയുന്നത്, കാലതാമസം ഇല്ലാതെ ഈ സാങ്കേതിക വിദ്യ കീമോ തെറാപ്പിക്ക് പകരമായി ഉപയോഗിക്കപ്പെടും എന്നാണ്. 

കീമോതെറാപ്പിക്ക് ഉള്ളതുപോലെ പാര്‍ശ്വഫലങ്ങള്‍ ഇതിനില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയകരം. ഈ പുതിയ സാങ്കേതിക വിദ്യ, കാന്‍സര്‍ ബാധിച്ച കോശങ്ങളെ മാത്രം ഉന്നംവയ്ക്കുമ്പോള്‍, കീമോതെറാപ്പി ശരീരത്തെ മുഴുവന്‍ ബാധിക്കുന്നു. ഏറ്റവും കൂടുതല്‍ ആക്രമോത്സുകത പ്രദര്‍ശിപ്പിക്കുന്ന ഗ്ലിയോബ്ലാസ്റ്റോമ, ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച നൂറുകണക്കിന് എലികളിലാണ് പരീക്ഷണം നടത്തിയത്. ചികിത്സ ലഭിച്ച എലികള്‍ക്ക്, അത് ലഭിക്കാതെപോയ എലികളെക്കാള്‍ ഇരട്ടി വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഈ സാങ്കേതിക വിദ്യ എല്ലാത്തരം ക്യാന്‍സറുകളേയും ചികിത്സിക്കാന്‍ കഴിയുന്ന തരത്തില്‍ വികസിപ്പിക്കുകയാണെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് മനുഷ്യരില്‍ ചികിത്സിക്കാനായി ലഭ്യമാകുമെന്നും ഗവേഷകര്‍ പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

Health

world

Post A Comment: