www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സുന്ദരിയായ കൊലയാളി; പ്രസവ വാർഡിൽ നഴ്‌സ് കൊന്നു തള്ളിയത് എട്ട് കുരുന്നുകളെ

Share it:


ചെഷെയർ: നവജാത ശിശുക്കൾ മരിക്കുന്നതിനെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇംഗ്ലണ്ടിലെ ചെഷെയറിൽ നിന്നാണ് ആരും കേൾക്കാൻ താൽപര്യമില്ലാത്ത വാർത്ത പുറത്തു വരുന്നത്. 30 കാരിയായ ലൂസി ലെറ്റ്‌ബിയെന്ന നഴ്‌സ് കൊന്നൊടുക്കിയത് എട്ട് നവജാത ശിശുക്കളെയാണ്. പത്തോളം കുട്ടികളെ കൊലപ്പെടുത്താൻ ഇവർ ശ്രമിച്ചതായും കണ്ടെത്തി. പ​തി​നാ​റു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാണ് കൊലപാതകങ്ങൾ നടത്തിയത്. ചെ​ഷൈ​റി​ലെ കൗ​ണ്ട​സ് ഓ​ഫ് ചെ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്‌സാ ണ് ലൂ​സി. 

2017ൽ ​ആ​രം​ഭി​ച്ച അ​ന്വേ​ഷ​ണ​ത്തി​ന് ഉത്ത​​ര​മാ​ണ് മൂ​ന്നു വ​ർ​ഷ​ത്തി​നി​പ്പു​റം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2015 മാ​ർ​ച്ച് മു​ത​ൽ 2016 ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ആ​ശു​പ​ത്രി​യി​ൽ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ മ​രി​ക്കു​ന്ന​തു പ​തി​വു സം​ഭ​വ​മാ​യി മാ​റി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ഹൃ​ദ​യ​ത്തി​നും ശ്വാ​സ​കോ​ശ​ത്തി​നു​മു​ണ്ടാ​യ ത​ക​രാ​റാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ശി​ശു​മ​ര​ണ നി​ര​ക്ക് ശ​രാ​ശ​രി പ​ത്തു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ പോ​കു​ന്നു​വെ​ന്നു മ​ന​സി​ലാ​യ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

 അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് ലൂ​സി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. 2018ലും 2019​ലും ലൂ​സി​യെ അ​റ​സ്റ്റ് ചെ​യ്തു​വെ​ങ്കി​ലും ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. മു​ൻ അ​റ​സ്റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ലൂ​സി​യു​ടെ ബാ​ൽ​ക്ക​ണി​ലെ വീ​ട് പൊ​ലീ​സ് റെ​യ്ഡ് ചെ​യ്തു. ചെ​സ്റ്റ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മൂ​ന്നു വ​ർ​ഷ പ​ഠ​ന കാ​ല​ത്ത് ലൂ​സി സ്റ്റു​ഡ​ന്‍റ് ന​ഴ്സാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 2011ൽ ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ലൂ​സി കൗ​ണ്ട​സ് ഓ​ഫ് ചെ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലി​ലെ ശി​ശു​വി​ഭാ​ഗ​ത്തി​ൽ ന​ഴ്സ് ആ​യി പ്ര​വേ​ശി​ക്കു​ന്ന​ത്.     

കേ​സി​ന് അ​ടി​സ്ഥാ​ന​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പൊ​ലീ​സ് ലൂ​സി​യു​ടെ കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും സം​സാ​രി​ച്ചു​വെ​ങ്കി​ലും ലൂ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു ഇ​ത്ത​ര​ത്തി​ലൊ​രു ക്രൂ​ര​കൃ​ത്യം ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് അ​വ​ർ. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു പി​ന്നി​ൽ ലൂ​സി ആ​യി​രി​ക്കി​ല്ലെ​ന്നും അ​വ​ർ ക​ഠി​നാ​ധ്വാ​നി​യും സ്നേ​ഹ ശീ​ല​യു​മാ​യി​രു​ന്നു​വെ​ന്നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. പൊ​ലീ​സ് എ​ത്ര​ത​ന്നെ ചോ​ദ്യം ചെ​യ്തി​ട്ടും ലൂ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Trending

world

Post A Comment: