www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വല്ലാത്ത സെൽഫിയായി പോയി; പരപുരുഷനൊപ്പം കിടക്കുന്ന കാമുകിക്കൊപ്പം നിന്ന് സെൽഫിയെത്ത് കാമുകൻ

Share it:

വാഷിങ്‌ടൺ: അപ്രതീക്ഷിതമായി കാമുകിയെ മറ്റൊരു പുരുഷനൊപ്പം കണ്ടാൽ എന്താണ് സംഭവിക്കുക... കരണത്തിനിട്ട് രണ്ടെണ്ണം പിടക്കുന്നതാണ് പതിവ് രീതി. എന്നാൽ അമേരിക്കയിൽ നടന്ന ഒരു സംഭവം ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. സർപ്രൈസ് കൊടുക്കാൻ കാമുകിയുടെ അടുത്തെത്തിയപ്പോൾ കാമുകി മറ്റൊരു പുരുഷനൊപ്പം കിടക്കുന്നു. എട്ടിന്‍റെ പണി കിട്ടിയ യുവാവ് കാണിച്ച രസകരമായ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലായി മാറിയിരിക്കുന്നത്. 

തന്നെ വഞ്ചിച്ച് കാമുകനൊപ്പം കിടക്കുന്ന കാമുകിക്കൊപ്പം നിന്ന് ഒരു സെൽഫിയെടുത്ത് ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തായിരുന്നു യുവാവിന്‍റെ പ്രതികാരം. ഡസ്റ്റണ്‍ ഹൊള്ളവേ എന്നയാളാണ് ഈ സെൽഫി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ലോകത്തില്‍ വച്ചേറ്റവും വേദനജനകമായ സെല്‍ഫിയെന്ന് ഇതിനെ വിളിക്കേണ്ടി വരും. കണ്‍സ്ട്രക്ഷന്‍ വര്‍ക്കറായി ജോലി ചെയ്യുന്ന ഡസ്റ്റൺ തന്‍റെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഒരുപാടു യാത്ര ചെയ്യേണ്ടി വരാറുണ്ട്. 

അങ്ങനെ ഒരു ദൂരയാത്ര കഴിഞ്ഞ് അദ്ദേഹം തന്‍റെ കാമുകിക്ക് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ ചെന്നപ്പോളായിരുന്നു സംഭവം. കാമുകി വേറൊരു പുരുഷനൊപ്പം കട്ടിലില്‍ കിടക്കുന്നു. രണ്ടു പേരും മയക്കത്തിലും. ഈ കാഴ്ച കണ്ട് ഡസ്റ്റണിന്‍റെ സര്‍വനാഡിയും തളര്‍ന്നു. അടുത്ത് കിടന്ന കസേരയെടുത്ത് ഒന്ന് ഓങ്ങിയെങ്കിലും അടിച്ചില്ല അടിച്ചിട്ട് എന്ത് കാര്യം. അല്‍പ്പനേരം അവിടെ ഇരുന്നു ചിന്തിച്ചപ്പോഴാണ് അയാളുടെ മനസൊന്ന് നോര്‍മലായത്. ആദ്യം ചിന്തിച്ചത് ഇവര്‍ക്ക് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കികൊടുത്തിട്ട് പോകാമെന്നാണ്. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ ഒരു മധുരപ്രതികാരം ചെയ്യുന്നതാവും നല്ലതെന്ന് ഡസ്റ്റണ് തോന്നി. 


ഉറങ്ങി കിടന്ന അവരോടൊപ്പം ഒരു സെല്‍ഫിയങ്ങു കാച്ചി. എന്നിട്ട് അവരെ ശല്യപ്പെടുത്താതെ അവിടെ നിന്ന് ഇറങ്ങി ആ സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മിനിറ്റുകള്‍കൊണ്ട് തന്നെ പോസ്റ്റ് വൈറലായി. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചു. പക്വതയുള്ള പ്രതികരണം എന്നായിരുന്നു എല്ലാവരുടെയും കമന്‍റുകള്‍. ഇനിയവള്‍ ആരെയും ചതിക്കരുത്… ഇതാണ് ഇതിനു പറ്റിയ മാര്‍ഗം, എല്ലാവരും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Trending

Viral

Post A Comment: