www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1798) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (428) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

വീട്ടിൽ കിടന്നുറങ്ങിയ വീട്ടമ്മ പുലർച്ചെ പ്ലാവിനു മുകളിൽ; അമ്പരപ്പിക്കുന്ന സംഭവം തൃശൂരിൽ

Share it:


തൃശൂർ: രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങിയ വീട്ടമ്മയെ പുലർച്ചെ കണ്ടെത്തിയത് 22 അടി ഉയരമുള്ള പ്ലാവിനു മുകളിൽ. അരിമ്പൂരിലാണ് സംഭവം. പുലർച്ചെ നാലോടെ ഭർത്താവ് ഉറക്കം എഴുന്നേറ്റപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു. ഭാര്യയെ അന്വേഷിച്ച് വീടിനു ചുറ്റും ഭർത്താവ് നടന്നു. ഒടുവിൽ നാലരയോടെ വീടിനടുത്തുള്ള പ്ലാവിന്‍റെ 22 അടിയോളം ഉയരത്തിലുള്ള കൊമ്പിൽ ഇരിക്കുന്ന ഭാര്യയെ കണ്ടെത്തി. 

ചില്ലകൾ കുറവായ പ്ലാവിൽ 50 വയസുകടന്ന സ്ത്രീ കയറിയത് എല്ലാവർക്കും അദ്ഭുതമായി.  പ്ലാവിൽ കയറി ഭാര്യയെ ഇറക്കാൻ ഇതിനിടെ ഭർത്താവ് ശ്രമം നടത്തി. പ്ലാവിൽ വലിഞ്ഞുകയറി ഭാര്യയെ താഴെയിറക്കാൻ ഇദ്ദേഹം ശ്രമിച്ചെങ്കിലും താഴെ വീഴുമോയെന്ന ഭയം മൂലം ഇറങ്ങാൻ ഭാര്യ സമ്മതിച്ചില്ല. തുടർന്ന് കയർ ഉപയോഗിച്ച് ഭാര്യയെ മരത്തിൽ കെട്ടിവെച്ച് അദ്ദേഹം കൂട്ടിരുന്നു. 

നേരം പുലർന്നശേഷം അതുവഴിയെത്തിയവരാണ് ഇക്കാര്യം അറിഞ്ഞത്.നാട്ടുകാരാണ് എട്ടുമണിയോടെ വിവരം അഗ്നിശമനാ സേനയെ അറിയിച്ചത്. 15 മിനിറ്റിനകം സ്ഥലത്തെത്തിയ സേനാംഗങ്ങൾ വല ഉപയോഗിച്ച് വീട്ടമ്മയെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം കാണിക്കുന്ന വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ എങ്ങനെ പ്ലാവിന്‍റെ മുകളിൽ കയറിപ്പറ്റിയെന്ന അമ്പരിപ്പിലാണ് നാട്ടുകാർ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly


Share it:

Trending

Viral

Post A Comment: