www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെട്ടെന്നുള്ള ഹൃദയ സ്‌തംഭനം; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

Share it:



യുവാക്കളെ പോലും ഭീതിയിലാക്കുന്ന ഒന്നാണ് ഹൃദയാഘാതം. മുമ്പൊക്കെ നാൽപത് കഴിഞ്ഞവരിലാണ് ഹൃദയാഘാതം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 30നു താഴെയുള്ളവരും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നുണ്ട്. ജീവിത ശൈലീ തന്നെയാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്ന് ഡോക്‌ടർമാർ സൂചിപ്പിക്കുന്നു. 

നേരത്തെ അറിയാം..

ലക്ഷണങ്ങളെ അവഗണിക്കുന്നത് തന്നെയാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം. കൃത്യമായ ഇടവേളകളിൽ ശരീര പരിശോധന എല്ലാവർക്കും അത്യാവശ്യമാണ്. ഹൃദ് രോഗത്തിന്‍റെ ചരിത്രമില്ലാത്ത ആളുകൾക്കും ചില സന്ദർഭങ്ങളിൽ ഹൃദയ സ്‌തംഭനം ഉണ്ടാവാറുണ്ട്. ഹൃദയം അപ്രതീക്ഷിതമായി അതിൻ്റെ മിടിപ്പ് നിർത്തുന്ന ഗുരുതരമായ അവസ്ഥയാണിത്. 

ആയിരത്തിൽ ഒരാൾ

ആഗോളതലത്തിൽ ആയിരത്തിൽ ഒരാൾക്ക് എന്ന കണക്കിൽ ഓരോ വർഷവും ഹൃദയ സ്‌തംഭനം മൂലം ജീവൻ നഷ്ട്ടപ്പെടുന്നുണ്ട്. പെട്ടെന്നുള്ള ഹൃദയ സ്‌തംഭനം മൂലം രോഗിയുടെ ശ്വസനം മന്ദഗതിയിലാവുകയും കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ വന്നാൽ മരണത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. 


ഹൃദയം സ്‌തംഭിച്ചാൽ

ഹൃദയ സ്‌തംഭനം സംഭവിച്ചാൽ തുടർന്നുള്ള ഓരോ മിനിറ്റും നിർണായകമാണ്. അടിയന്തിരമായ വൈദ്യസഹായമാണ് ഇവിടെ ആവശ്യം. സമയബന്ധിതമായ മെഡിക്കൽ ഇടപെടൽ വഴി, രോഗിയെ രക്ഷിക്കാൻ കഴിയും. 80 ശതമാനം കേസുകളിലും ഹൃദയത്തിലെ രക്തക്കുഴലുകളിലെ തടസങ്ങൾ മൂലമാണ് ഹൃദയ സ്‌തംഭനം സംഭവിക്കുന്നതെന്ന് കാണാം. ക്രമം തെറ്റിയ ഹൃദയമിടിപ്പ് (cardiac arrhythmia) ഹൃദയത്തിലെ രക്തക്കുഴലുകളുടെ പമ്പിങിനെ തടസപ്പെടുത്തുകയും ബ്ലോക്കുണ്ടാവാൻ കാരണമാവുകയും ചെയ്യാം. 

അതുവഴി രോഗികളിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഹൃദയത്തിന്‍റെ പ്രവർത്തനം തടസപ്പെടുകയും ചെയ്യും. കൃത്യസമയത്ത് വേണ്ട പരിചരണം നൽകിയില്ലെങ്കിൽ അവസ്ഥ ഗുരുതരമായി മരണത്തിലേക്ക് നയിച്ചേക്കാം. 

ഹൃദയാഘാതം സംഭവിച്ച് ഒരാൾക്ക് ആദ്യത്തെ ആറു മാസത്തിനുള്ളിൽ പെട്ടെന്നുള്ള ഹൃദയ സ്‌തംഭനം  ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. 75 ശതമാനം സഡൻ കാർഡിയാക് അറസ്റ്റുകളും ഇത്തരം അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒപ്പം പാരമ്പര്യ ഘടകങ്ങൾ, രക്തക്കുഴലുകളിലെ തകരാറുകൾ, അമിത വണ്ണം, പ്രമേഹം, മയക്കു മരുന്നു ഉപയോഗം എന്നിവയും കാരണമായി പറയാറുണ്ട്. 

ശരീരത്തിന്‍റെ മുന്നറിയിപ്പ്

ഹൃദയ സ്‌തംഭനത്തിന് മുമ്പ് ശരീരം ചില മുന്നറിയിപ്പുകൾ അടയാളങ്ങളായി കാണിക്കും. ശ്വാസ തടസം, പെട്ടെന്ന് വീഴുക, നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെടുക, ഹൃദയ മിടിപ്പിലെ താളപ്പിഴകൾ തുടങ്ങിയ ലക്ഷണങ്ങൾ ചിലപ്പോൾ ശരീരം തരുന്ന മുന്നറിയിപ്പാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

Share it:

Health

Post A Comment: