അങ്കിൽ എന്നു വിളിച്ചാൽ ഇത്ര പുലിവാലാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. പൊതുചടങ്ങിൽ അങ്കിൾ എന്നു വിളിച്ചതിന് സ്വന്തം ഫോൺ വലിച്ചെറിഞ്ഞാണ് തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ കലിപ്പ് തീർത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹർഷ്, സിമ്രാൻ ചൗദരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗംഗ സാഗർ സംവിധാനം ചെയ്യുന്ന സേഹരി എന്ന ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിലാണ് സംഭവം ഉണ്ടായത്.
ചടങ്ങിനിടെ ചിത്രത്തിലെ യുവനടൻ അദ്ദേഹത്തെ "അങ്കിൾ" എന്ന് വിളിച്ച് അഭിസംബോധന ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. "അങ്കിൾ" എന്ന് കേട്ടപാടെ ബാലകൃഷ്ണനുടെ മുഖഭാവം മാറുകയും ഇത് കണ്ട നടൻ ഉടൻ തന്നെ "സോറി സാർ, ബാലകൃഷ്ണ" എന്ന് മാറ്റി വിളിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു എന്നാണ് പുറത്ത് വരുന്ന വീഡിയോ വ്യക്തമാക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: