കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് ചൂണ്ടിക്കാട്ടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്‍റെ ബെഞ്ച് ഉത്തരവിട്ടത്.
60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന്‍റെ ഭാഗമായിരുന്നു സര്‍ക്കാര്‍ 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചിരുന്നത്. ഇതു സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ഭക്ഷ്യ വിഷബാധ; കോട്ടയത്ത് 60 ഓളം നഴ്‌സിങ് വിദ്യാർഥിനികൾ ആശുപത്രിയിൽ
കോട്ടയം: നഴ്‌സിങ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റലിലാണ് വിദ്യാർഥിനികൾക്ക് അസ്വസ്ഥതയുണ്ടായത്. 60 ഓളം കുട്ടികളെ ഇതെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയശേഷം ക്യാന്‍റീന്‍ അടപ്പിച്ചു. ബിഎസ്‌സി, ജനറല്‍ നഴ്സിങ്ങ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മന്ദിരം ആശുപത്രിയില്‍ രണ്ടു ക്യാന്‍റീനുകളുണ്ട്. ഇതില്‍ ഒന്നില്‍ നിന്നാണ് ഹോസ്റ്റലിലേക്ക് ഭക്ഷണം നല്‍കുന്നത്.
ഇതിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്. ശാരീരിക അസ്വസ്ഥത ഉണ്ടായ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികളെ പ്രാഥമിക ചികിത്സയ്ക്കു ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിട്ടു.
Post A Comment: