www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാമുകി ബന്ധം പിരിഞ്ഞു; സ്വന്തം മേഴ്‌സിഡസ് ബെൻസ് കാറിന് തീയിട്ട് യുവ ഡോക്‌ടർ

Share it:



ചെന്നൈ: പ്രണയത്തിൽ നിന്നും കാമുകി പിൻമാറിയ വിഷമത്തിൽ മെഴ്‌സിഡസ് ബെൻസ് കാർ തീയിട്ട് കത്തിച്ച് യുവ ഡോക്‌ടർ. തമിഴ്നാട്ടിലെ ധർമപുരി സ്വദേശിയായ ഡോക്‌ടറാണ് സ്വന്തം കാറിന് തീ വച്ചത്. 29 കാരനായ ഡോക്‌ടർ കാറിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചതായും സംശയിക്കുന്നുണ്ട്.  

കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ സഹപാഠിയായിരുന്ന കാമുകിയുമായി ഡോക്ടര്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്ധം വേര്‍പിരിഞ്ഞിരുന്നു. ഇതിനുപിന്നാലെ യുവാവ് വിഷാദത്തിലാകുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. ഡോക്ടര്‍ റിഹാബ്ലിറ്റേഷന്‍ തെറാപ്പിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

കാമുകിക്കൊപ്പം സമയം ചിലവിട്ടിരുന്ന കുളത്തിനരികില്‍ വച്ചാണ് ഡോക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. കാറില്‍ തീപടരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും ഡോക്ടറെ പുറത്തെത്തിക്കുകയുമായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

രാജ്യത്തെ നടുക്കി ഇരട്ട വിമാന ദുരന്തം

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കി ഇരട്ട വിമാന ദുരന്തം. രണ്ട് സംസ്ഥാനങ്ങളിലായി മൂന്ന് വിമാനങ്ങൾ തകർന്ന് വീണു.  രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് അപകടം. ശനിയാഴ്ച രാവിലെയാണ് സംഭവം രണ്ട് യുദ്ധ വിമാനങ്ങളും ഒരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റുമാണ് അപകടത്തില്‍പ്പെട്ടത്. 

രാജസ്ഥാനിലെ ഭരത് പൂരിലാണ് ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണത്. മധ്യപ്രദേശിലെ മൊറേനയിലാണ് സുഖോയ്-30 മിറാഷ് 2000 വിമാനങ്ങള്‍ തകര്‍ന്ന് വീണത്. അതേസമയം വിമാനങ്ങളില്‍ എത്ര പേര്‍ ഉണ്ടായിരുന്നതായോ അപകടത്തിന്‍റെ കാരണമോ വ്യക്തമല്ല. 

രാജസ്ഥാനില്‍ തകര്‍ന്ന ചാര്‍ട്ടേഡ് വിമാനം ആകാശത്തില്‍ നിന്ന് തന്നെ കത്തി താഴേക്ക് പതിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. 


Share it:

National

Post A Comment: