www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വീണ്ടും ഭക്ഷ്യവിഷബാധ; പാഴ്‌സൽ വാങ്ങി കഴിച്ച എട്ട് പേർ ആശുപത്രിയിൽ

Share it:



കൊല്ലം: കുടുംബശ്രീ പരിപാടിക്ക് പാഴ്‌സൾ വാങ്ങിയ ഭക്ഷണം കഴിച്ച് എട്ട് പേർക്ക് ഭക്ഷ്യ വിഷബാധ. കൊല്ലം ചാത്തന്നൂരിലാണ് സംഭവം നടന്നത്. കുടുംബശ്രീ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് ഹോട്ടലിൽ നിന്നും പൊറോട്ടയും കറിയും വാങ്ങിയത്.

ഇത് കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതതയുണ്ടായത്. ഭക്ഷണം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച എട്ട് പേര്‍ പിഎച്ച്‌സിയില്‍ ചികിത്സ തേടി. പൊറോട്ടയും വെജിറ്റബിള്‍ കറിയുമാണ് വാങ്ങിയത്. 

ചാത്തന്നൂര്‍  ഗണേഷ്  ഫാസ്റ്റ് ഫുഡില്‍ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത്. സംഭവത്തെ തുടര്‍ന്ന് കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. 

ഒന്‍പത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മൈസൂരുവിലെ കൊലയാളി പുലി വലയിൽ

മൈസൂരു: മൂന്ന് പേരെ കൊലപ്പെടുത്തിയ മൈസൂരിലെ കൊലയാളി പുലിയെ ഒടുവിൽ വലയിലാക്കി. ഇന്നലെ രാത്രിയിലാണ് വനം വകുപ്പ് സ്ഥാപിച്ച വലയിൽ പുലി അകപ്പെട്ടത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.

അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. 

പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു. 


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light