www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1964) Idukki (1894) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പോക്‌സോ കേസ്; കട്ടപ്പനയിൽ 19 കാരൻ അറസ്റ്റിൽ

Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് മൂന്ന് വർഷത്തോളം പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ. കട്ടപ്പന കൽത്തൊട്ടി മേപ്പാറ കൈപ്പയിൽ സച്ചിൻ സന്തോഷാണ് (19) അറസ്റ്റിലായത്.  

16 വയസുള്ള പെൺകുട്ടിയാണ് മൂന്നു വർഷത്തോളം പീഡിപ്പിക്കപ്പെട്ടത്. കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കെതിരെ പോക്‌സോ കേസെടുത്തെങ്കിലും വാഹനാപകടത്തിൽപെട്ട് ഇയാൾ കോട്ടയത്തായിരുന്നു. 

പിന്നീട് പൊലീസ് കട്ടപ്പനയിലേക്ക് വിളിച്ചു വരുത്തിയെങ്കിലും അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞതോടെ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. പിന്നീട് പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയെ മേപ്പാറയിൽ നിന്നും പിടികൂടുകയായിരുന്നു. 

പ്രതിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായും പിന്നീട് പല സ്ഥലങ്ങളിലും എത്തിച്ച് പീഡനം നടത്തിയതായും പൊലീസിനു വിവരം ലഭിച്ചു. പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കമ്പംമെട്ട് സിഐ വി.എസ്. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ കട്ടപ്പന എസ്‌.ഐ കെ. ദിലീപ്കുമാര്‍, അഡീഷണല്‍ എസ്‌ഐ ഡിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

വീണ്ടും കൂട്ട ബലാത്സംഗം; 22 കാരിയെ ഫ്ലാറ്റിലെത്തിച്ച് ജ്യൂസ് കൊടുത്ത് മയക്കി പീഡിപ്പിച്ചു

കോഴിക്കോട്: ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും അറസ്റ്റ് ചെയ്യുക. 

രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഏറെ കാലം മുമ്പാണ് സംഭവമെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. 

പൊലീസില്‍ പരാതി ലഭിച്ച ശേഷം വിശദ അന്വേഷണം നടത്തി. ഇന്നലെ കേസ് എടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ ഇന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇനി ഒരാള്‍ കൂടി പിടിയിലാകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. 

Share it:

Idukki

Post A Comment: