www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി വണ്ടൻമേട്ടിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്ക്

Share it:

vandanmedu-accident-cc-tv-


ഇടുക്കി: വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ ബൈക്ക് ബസിൽ ഇടിച്ചു കയറി രണ്ട് യുവാക്കൾക്ക് പരുക്ക്. ഇടുക്കി വണ്ടൻമേടിനു സമീപം ചേമ്പുകണ്ടത്താണ് തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചിന് അപകടം ഉണ്ടായത്.  

തൂത്തുകുടിയില്‍ നിന്നും മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ ആന്‍റണി (31), മഹേശന്‍ (37) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതിൽ ആന്‍റണിയുടെ തലക്ക് ഗുരുതര പരുക്കേറ്റു. 

വഴി പരിചയമില്ലാതിരുന്നതിനെ തുടര്‍ന്ന് ദിശ തെറ്റി വന്ന ബൈക്ക് ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബസിലെ ക്യാമറയിലും ഇക്കാര്യം വ്യക്തമാണ്.

കുമളി ഭാഗത്തു നിന്നും വന്ന ബൈക്ക് എതിര്‍ ദിശയില്‍ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ആന്‍റണിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളുടെ തലക്കാണ് പരുക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. മഹേശന്‍റെ പരിക്ക് സാരമുള്ളതല്ല. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ദ ചികിത്സയ്ക്കായി തൂത്തുക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF


Share it:

Idukki

Mostreaded

Post A Comment: