www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1900) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

വിമാനത്തിനുള്ളിൽ പുകവലി; മലയാളി അറസ്റ്റിൽ

Share it:



കൊച്ചി: പറക്കുന്നതിനിടെ വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളി അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരനാണ് (62) അറസ്റ്റിലായത്. ദുബായി -കൊച്ചി വിമാനത്തിലെ ശുചിമുറിയിലാണ് ഇയാൾ പുക വലിച്ചത്.  

കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയില്‍ ഞായറാഴ്ച രാത്രിയാണ് ഇയാളെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്‌തതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു. 

വിമാനം പറക്കുന്നതിനിടെയാണ് ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് സ്പൈസ്‌ജറ്റ് വിമാന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ജീവനക്കാര്‍ അയാളെ പുകവലിക്കുന്നതില്‍ നിന്ന് തടഞ്ഞു. 

തുടര്‍ന്ന് വിവരം എയര്‍പോര്‍ട്ടിലെ സുരക്ഷാ ഓഫീസറെ അറിയിച്ചു. വിമാനം കൊച്ചിയില്‍ ഇറങ്ങിയതിന് പിന്നാലെ ഇയാളെ സെക്യൂരിറ്റി ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്‌തു. 

ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്തില്‍ നിന്ന് പുകവലിക്കുന്നത് അത്യന്തം അപകടകരമാണ്. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

ബൈക്ക് അപകടത്തിൽ ഇരട്ടയാറിൽ യുവാവ് മരിച്ചു 

ഇടുക്കി: ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കട്ടപ്പന ഇരട്ടയാർ നത്തുകല്ലിലാണ് അപകടം നടന്നത്. ഇടിഞ്ഞമല സ്വദേശി പ്ലാത്തോട്ടത്തിൽ ജോബിൻ (29) ആണ് മരിച്ചത്. 

ഇന്ന് രാവിലെ ഒൻപതിന് നത്തു കല്ലിനു സമീപത്തായിരുന്നു അപകടം. ബൈക്ക് റോഡിൽ തിരിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

ഉടൻ തന്നെ നാട്ടുകാരും ഓടിക്കൂടിയവരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് കട്ടപ്പന പൊലീസ് അറിയിച്ചു. 


Share it:

Kerala

Post A Comment: