www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; ഇടുക്കി തഹസിൽദാർ വിജിലൻസ് പിടിയിൽ

Share it:

idukki-tahsildar-arrested-kattapana


ഇടുക്കി: വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ തഹസിൽദാർ വിജിലൻസ് പിടിയിൽ. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആണ് കട്ടപ്പനയിൽ അറസ്റ്റിലായത്. 

കാഞ്ചിയാർ സ്വദേശിയിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. വിദേശത്തേക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് വാങ്ങാനാണ് പരാതിക്കാരൻ തഹസിൽദാരെ സമീപിച്ചത്. എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10000 രൂപ കൈക്കൂലി വേണമെന്ന് ജയേഷ് ചെറിയാൻ ആവശ്യപ്പെട്ടു.  

തുക കുറച്ച് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിജിലൻസ് കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ്പി വി.ജി വിനോദ്കുമാറിന്‍റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്‍റെ നേതൃത്വത്തിൽ, സിഐമാരായ ടിപ്സൺ തോമസ്, മഹേഷ് പിള്ള എസ്ഐമാരായ സ്റ്റാൻലി തോമസ്, ജോയ് എജെ, സുരേഷ് കെഎൻ, സുരേഷ് കുമാർ ബി, പ്രദീപ് പിഎൻ, ബിജു വർഗീസ്,  ബേസിൽ പി ഐസക്ക്, എസ് സി പി ഒമാരായ സനൽ ചക്രപാണി, ഷിനോദ് പി ബി, ബിന്ദു ടി ഡി, സുരേഷ് കെ ആർ, ദിലീപ് കുമാർ എസ് എസ്, സന്ദീപ് ദത്തൻ, ജാൻസി വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF


Share it:

Idukki

Mostreaded

Post A Comment: