www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഏലപ്പാറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി

Share it:

elappara-ksrtc-accident


ഇടുക്കി: ഏലപ്പാറ ടൗണിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. ശനിയാഴ്ച്ച രാവിലെയായിരുന്നു അപകടം. നെടുങ്കണ്ടത്തേക്ക് പോകുകയായിരുന്ന ബസ് സ്റ്റാൻഡിലെത്തിയപ്പോൾ ബ്രേക്ക് നഷ്‌ടമാകുകയായിരുന്നുവെന്നാണ് വിവരം. 

elappara-ksrtc-accident


ടൗണിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലേക്കും കാറിലേക്കും ബസ് ഇടിച്ചു കയറി. നിരവധി വാഹനങ്ങളാണ് അപകടത്തിൽ തകർന്നത്. വാഹനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മൈസൂരുവിലെ കൊലയാളി പുലി വലയിൽ

മൈസൂരു: മൂന്ന് പേരെ കൊലപ്പെടുത്തിയ മൈസൂരിലെ കൊലയാളി പുലിയെ ഒടുവിൽ വലയിലാക്കി. ഇന്നലെ രാത്രിയിലാണ് വനം വകുപ്പ് സ്ഥാപിച്ച വലയിൽ പുലി അകപ്പെട്ടത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.

അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. 

പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു. 


Share it:

Idukki

Mostreaded

Post A Comment: