www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഞ്ച് മിനിറ്റ് വൈകി; കുട്ടികളെ കയറ്റാതെ ഗേറ്റ് പൂട്ടി സ്‌കൂള്‍ അധികൃതര്‍

Share it:



ആലപ്പുഴ: വൈകിയെത്തിയെന്നാരോപിച്ച് വിദ്യാര്‍ഥികളെ ഉള്ളില്‍ പ്രവേശിപ്പിക്കാതെ സ്‌കൂള്‍ അധികൃതര്‍ ഗേറ്റ് അടച്ചു. എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്. 25 ഓളം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനുള്ളിലേക്ക് കയറാനാകാതെ റോഡില്‍ നില്‍ക്കേണ്ടി വന്നു.

കുട്ടികള്‍ അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് ഈ ക്രൂരതയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍. 

രാവിലെ ഒമ്പത് മണിക്കാണ് സ്‌കൂളില്‍ ബെല്‍ അടിക്കുന്നതെന്നും 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി വര്‍ഗീസ് അവകാശപ്പെട്ടു. 

ക്ലാസില്‍ വരാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികളെന്നും അക്കാരണത്താലാണ് സ്‌കൂളില്‍ നിന്നും പുറത്താക്കി ഗേറ്റ് അടച്ച് പൂട്ടിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.  

Share it:

Kerala

Post A Comment: