www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെൺകുട്ടിയോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Share it:

madrasa-tacher-arrested-malapuram


മലപ്പുറം: അടുപ്പം കാണിച്ച് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം  തൃപ്രങ്ങോട് സ്വദേശിയായ ചോലായി നദീറിനെ (26) ആണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.  മദ്രസയിലെ വിദ്യാർഥിനിയോട് അടുപ്പം കാണിച്ച് മോശമായി പെരുമാറി എന്നാണ് പരാതി. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

മറ്റൊരു കേസിൽ  പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് നൂറ് വർഷം കഠിന തടവ്. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. അതിവേഗത്തിലാണ് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കിയത്.

2020 ലാണ് പ്രതി ബിനു പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. മധ്യ വേനൽ അവധിക്ക് പെൺകുട്ടി അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രദേശവാസിയായ ബിനുവിന്‍റെ അതിക്രമം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മൈസൂരുവിലെ കൊലയാളി പുലി വലയിൽ

മൈസൂരു: മൂന്ന് പേരെ കൊലപ്പെടുത്തിയ മൈസൂരിലെ കൊലയാളി പുലിയെ ഒടുവിൽ വലയിലാക്കി. ഇന്നലെ രാത്രിയിലാണ് വനം വകുപ്പ് സ്ഥാപിച്ച വലയിൽ പുലി അകപ്പെട്ടത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.

അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. 

പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു. 


Share it:

Crime

Post A Comment: