www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹർത്താൽ ആക്രമണം; പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ വീടും സ്വത്തും കണ്ടുകെട്ടി

Share it:



കൊല്ലം: ഹർത്താലിന്‍റെ പേരിൽ സംസ്ഥാന വ്യാപകമായി ആക്രമണം അഴിച്ചു വിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ വീടും സ്വത്തും കണ്ടുകെട്ടി. ഹർത്താൽ നാശനഷ്‌ടം ഈടാക്കുന്നതിന്‍റെ ഭാഗമായിരുന്നു നടപടി. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്‍റെ കരുനാഗപള്ളിയിലെ വീടും വസ്തുക്കളുമാണ് കണ്ടുകെട്ടിയത്.

നഷ്ടപരിഹാരം ഈടാക്കല്‍ വൈകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് അന്ത്യ ശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.  

കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. ഹൈക്കോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തില്‍  പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ നാളെ അഞ്ചിന് മുമ്പായി കണ്ടുകെട്ടാന്‍ ലാന്‍റ് റവന്യു കമ്മിഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്. 

മുന്‍കൂര്‍ നോട്ടീസ് ഒന്നും കൂടാതെ, നേരിട്ട് ജപ്തി നടപടികളിലേക്ക് കടക്കാനാണ് നിര്‍ദേശം. ഹര്‍ത്താല്‍ അക്രമകേസിലെ പ്രതികളുടെയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെയും സ്വത്തുക്കളാണ് റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരം ജപ്തി ചെയ്ത്, ലേലം നടത്തുക. നാളെ അഞ്ചിന് മുമ്പായി നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടര്‍മാര്‍ക്ക് ലാന്‍റ് റവന്യു കമ്മിഷണര്‍ ടി.വി അനുപമയുടെ ഉത്തരവ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

10,000 രൂപ കൈക്കൂലി; ഇടുക്കി തഹസിൽദാർ വിജിലൻസ് പിടിയിൽ 

ഇടുക്കി: വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ തഹസിൽദാർ വിജിലൻസ് പിടിയിൽ. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആണ് കട്ടപ്പനയിൽ അറസ്റ്റിലായത്. 

കാഞ്ചിയാർ സ്വദേശിയിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. വിദേശത്തേക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് വാങ്ങാനാണ് പരാതിക്കാരൻ തഹസിൽദാരെ സമീപിച്ചത്. എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10000 രൂപ കൈക്കൂലി വേണമെന്ന് ജയേഷ് ചെറിയാൻ ആവശ്യപ്പെട്ടു. 

തുക കുറച്ച് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിജിലൻസ് കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ്പി വി.ജി വിനോദ്കുമാറിന്‍റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്‍റെ നേതൃത്വത്തിൽ, സിഐമാരായ ടിപ്സൺ തോമസ്, മഹേഷ് പിള്ള എസ്ഐമാരായ സ്റ്റാൻലി തോമസ്, ജോയ് എജെ, സുരേഷ് കെഎൻ, സുരേഷ് കുമാർ ബി, പ്രദീപ് പിഎൻ, ബിജു വർഗീസ്,  ബേസിൽ പി ഐസക്ക്, എസ് സി പി ഒമാരായ സനൽ ചക്രപാണി, ഷിനോദ് പി ബി, ബിന്ദു ടി ഡി, സുരേഷ് കെ ആർ, ദിലീപ് കുമാർ എസ് എസ്, സന്ദീപ് ദത്തൻ, ജാൻസി വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Share it:

Kerala

Post A Comment: