www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വയസുകാരി മരിച്ചു

Share it:



കൊല്ലം: നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് ഇടുക്കി സ്വദേശിനിയായ 10 വയസുകാരി മരിച്ചു. എംസി റോഡിൽ കൊട്ടാരക്കര പനവേലിൽ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്. 

ജീപ്പില്‍ നിവേദ അടക്കം ഒമ്പതുപേരുണ്ടായിരുന്നു. നാഗര്‍കോവിലിലെ ഒരു ബന്ധു വീട്ടില്‍ പോയശേഷം മടങ്ങി വരുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിന് അടിയില്‍ പത്തുവയസുകാരി നിവേദ പെട്ടുപേയി. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി ജീപ്പുയര്‍ത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ആദ്യം കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.  

പരുക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ, ജീപ്പിന്‍റെ കേടുപാടുകളാണോ അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിച്ചു വരികയാണ്.


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN


മൈസൂരുവിലെ കൊലയാളി പുലി വലയിൽ


മൈസൂരു: മൂന്ന് പേരെ കൊലപ്പെടുത്തിയ മൈസൂരിലെ കൊലയാളി പുലിയെ ഒടുവിൽ വലയിലാക്കി. ഇന്നലെ രാത്രിയിലാണ് വനം വകുപ്പ് സ്ഥാപിച്ച വലയിൽ പുലി അകപ്പെട്ടത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.

അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. 

പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു. 


Share it:

Kerala

Post A Comment: