ഇടുക്കി: കുമളി - മേരികുളം റോഡിൽ പുല്ലുമേടിനു സമീപം കെഎസ്ആർടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു. ശനിയാഴ്ച്ച വൈകിട്ട് 4.45 ഓടെയായിരുന്നു അപകടം. ബസിൽ ഗർഭിണിയായ സ്ത്രീയടക്കം 18 യാത്രക്കാർ ഉണ്ടായിരുന്നതായിട്ടാണ് പ്രാഥമിക വിവരം.
യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. പരുക്കേറ്റവരെ കട്ടപ്പനയിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നിയന്ത്രണം വിട്ട ബസ് റോഡിനു സമീപത്തെ താഴ്ച്ചയിലേക്ക് ഓടിയിറങ്ങുകയായിരുന്നു. പുരയിടത്തിലെ കാപ്പി ചെടികളിൽ ഇടിച്ച് ബസ് നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
ചപ്പാത്ത് ശാന്തിപ്പാലം നിർമാണത്തിനായി എത്തിയ കൂറ്റൻ ക്രെയിനുകൾ,
കട്ടപ്പനയിൽ 16 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് മൂന്ന് വർഷത്തോളം പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ. കട്ടപ്പന കൽത്തൊട്ടി മേപ്പാറ കൈപ്പയിൽ സച്ചിൻ സന്തോഷാണ് (19) അറസ്റ്റിലായത്.
16 വയസുള്ള പെൺകുട്ടിയാണ് മൂന്നു വർഷത്തോളം പീഡിപ്പിക്കപ്പെട്ടത്. കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കെതിരെ പോക്‌സോ കേസെടുത്തെങ്കിലും വാഹനാപകടത്തിൽപെട്ട് ഇയാൾ കോട്ടയത്തായിരുന്നു.
പിന്നീട് പൊലീസ് കട്ടപ്പനയിലേക്ക് വിളിച്ചു വരുത്തിയെങ്കിലും അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞതോടെ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. പിന്നീട് പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയെ മേപ്പാറയിൽ നിന്നും പിടികൂടുകയായിരുന്നു.
പ്രതിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായും പിന്നീട് പല സ്ഥലങ്ങളിലും എത്തിച്ച് പീഡനം നടത്തിയതായും പൊലീസിനു വിവരം ലഭിച്ചു. പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കമ്പംമെട്ട് സിഐ വി.എസ്. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ കട്ടപ്പന എസ്.ഐ കെ. ദിലീപ്കുമാര്‍, അഡീഷണല്‍ എസ്‌ഐ ഡിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: