www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അതിർത്തിയിൽ വൻ കഞ്ചാവ് വേട്ട; കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1200 കിലോ കഞ്ചാവ് പിടികൂടി

Share it:



ഇടുക്കി: കേരള- തമിഴ്‌നാട് അതിർത്തിയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1200 കിലോ കഞ്ചാവാണ് പിടികൂടിയത്. തേനിയിൽ നടത്തിയ പരിശോധനയിൽ അരി ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

സംഭവത്തിൽ തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെൽവരാജ്, ചിന്നച്ചാമി, അബൂബക്കർ സിദ്ദിഖ് എന്നിവർ അറസ്റ്റിലായി.  ആന്ധ്രയിൽ നിന്ന് എത്തുന്ന ലോറികളിൽ കഞ്ചാവ് കടത്തുന്നതായി തമിഴ്നാട് സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  തേനി ജില്ലയിലെ ആണ്ടിപ്പട്ടി ചെക്ക് പോസ്റ്റിൽ

നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ലോറിക്കുള്ളിൽ ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു 1200 കിലോ കഞ്ചാവ് കണ്ടെത്തിയത്.  കഞ്ചാവ് കേരളത്തിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ മൊഴി നൽകി. 

കഞ്ചാവുമായി കമ്പത്ത് എത്തുമ്പോൾ ഏതുവഴി കേരളത്തിലേക്ക് കടക്കണമെന്ന് അറിയിക്കാമെന്നാണ് കഞ്ചാവ് കൊണ്ടുപോകാൻ ഏർപ്പാടാക്കിയിരുന്നവർ പറഞ്ഞതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. കഞ്ചാവ് കടത്തിനു പിന്നിലുള്ളവരെ കണ്ടെത്താൻ നീക്കം ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

ബസിൽ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ 

തിരുവനന്തപുരം: ബസ് യാത്രക്കിടെ യാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിച്ച യുവതിയെ സഹ യാത്രികരും നാട്ടുകാരും ചേർന്ന് പിടികൂടി. തമിഴ്നാട് മധുര സോളവന വില്ലേജിൽ ഡോർ നമ്പർ 5-ൽ സുബ്രഹ്മണിയുടെ മകൾ ഭഗവതി (37) യെ യാണ് പിടിക്കപ്പെട്ടത്. 

ഇവരെ പൊലീസിൽ ഏൽപ്പിച്ചു. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ സംഗീത ബസിനുള്ളിലാണ് സംഭവം നടന്നത്. 

ബസിൽ യാത്ര ചെയ്യുകയായിരുന്ന വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് ഭഗവതി പൊട്ടിച്ചെടുത്ത് രക്ഷപെടാൻ ശ്രമിച്ചത്. 

തുടർന്ന് യാത്രക്കാർ ഇവരെ പിടികൂടി പൊലീസിന് കൈമാറി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് തിരക്കുള്ള ബസിൽ കയറി സ്വർണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന സംഘത്തിൽ നിരവധി സ്ത്രീകളും കുട്ടികളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.


Share it:

Idukki

Mostreaded

Post A Comment: