www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യത

Share it:

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

തെക്ക് പടിഞ്ഞാറന്‍  ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം ബുധനാഴ്ചയോടെ ശ്രീലങ്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനഫലമായിട്ടാണ് മഴ പ്രവചിക്കുന്നത്.

നിലവില്‍ തെക്ക് പടിഞ്ഞാറന്‍  ബംഗാള്‍ ഉള്‍ക്കടലിലാണ് തീവ്രന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ പടിഞ്ഞാറു  ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറു  തെക്ക് പടിഞ്ഞാറു ദിശയിലേക്ക് മാറും. ബുധനാഴ്ച ശ്രീലങ്കതീരത്ത് തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

ബൈക്ക് അപകടത്തിൽ ഇരട്ടയാറിൽ യുവാവ് മരിച്ചു 

ഇടുക്കി: ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കട്ടപ്പന ഇരട്ടയാർ നത്തുകല്ലിലാണ് അപകടം നടന്നത്. ഇടിഞ്ഞമല സ്വദേശി പ്ലാത്തോട്ടത്തിൽ ജോബിൻ (29) ആണ് മരിച്ചത്. 

ഇന്ന് രാവിലെ ഒൻപതിന് നത്തു കല്ലിനു സമീപത്തായിരുന്നു അപകടം. ബൈക്ക് റോഡിൽ തിരിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

ഉടൻ തന്നെ നാട്ടുകാരും ഓടിക്കൂടിയവരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് കട്ടപ്പന പൊലീസ് അറിയിച്ചു. 


Share it:

Kerala

Post A Comment: