www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശരീരത്തിൽ തൊടാൻ ശ്രമം, ഒഴിഞ്ഞുമാറി അപർണ ബാലമുരളി; വീഡിയോ

aparna-balamurali
Share it:

college-student-misbehave-with-aparna-balamurali


യൂണിയൻ ഉദ്ഘാടന വേദിയിൽ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർഥി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. 

തങ്കം സിനിമയുടെ പ്രമോഷനും ലോ കോളെജ് യൂണിയൻ ഉദ്ഘാടനവും ഒരുമിച്ചു നടന്ന വേദിയിലാണ് സംഭവം ഉണ്ടായത്. പൂവുമായെത്തി കയ്യിൽ ബലമായി പിടിച്ച വിദ്യാർഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും രോഷം അടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നീട് ഇതേ വിദ്യാർഥി താൻ ഒന്നും ഉദേശിച്ചില്ലെന്നും പറയുന്നുണ്ട്.  

നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും മറ്റ് അണിയറ പ്രവർത്തകരും നടിക്ക് ഒപ്പം ഉണ്ടായിരുന്നു. അപർണയ്ക്ക് പൂവ് നൽകാനായി വേദിയിൽ എത്തിയ വിദ്യാർത്ഥി, നടിയുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു.

യുവാവ് വീണ്ടും തോളിൽ കയ്യിടാൻ ഒരുങ്ങുമ്പോൾ അപർണ വെട്ടിച്ച് മാറുന്നതും 'എന്താടോ ഇത് ലോ കോളെജ് അല്ലെ' എന്ന് ചോദിക്കുന്നുമുണ്ട്. ശേഷം സംഘാടകരിൽ ഒരാളായ വിദ്യാർത്ഥി അപർണയോട് മാപ്പ് ചോദിക്കുന്നുമുണ്ട്. 

എന്നാൽ വീണ്ടും വേദിയിൽ എത്തി വിദ്യാർത്ഥി താൻ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാൻ ആതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിക്കുന്നുമുണ്ട്. തുടർന്ന് യുവാവ് വിനീതിന് കൈ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കൈകൊടുക്കാത്ത വിനീത് കുഴപ്പമില്ല പോകൂ എന്ന് പറഞ്ഞ് വിദ്യാർത്ഥിയെ അയക്കുന്നതും വീഡിയോയിൽ കാണാം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

ബസിൽ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ 

തിരുവനന്തപുരം: ബസ് യാത്രക്കിടെ യാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിച്ച യുവതിയെ സഹ യാത്രികരും നാട്ടുകാരും ചേർന്ന് പിടികൂടി. തമിഴ്നാട് മധുര സോളവന വില്ലേജിൽ ഡോർ നമ്പർ 5-ൽ സുബ്രഹ്മണിയുടെ മകൾ ഭഗവതി (37) യെ യാണ് പിടിക്കപ്പെട്ടത്. 

ഇവരെ പൊലീസിൽ ഏൽപ്പിച്ചു. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ സംഗീത ബസിനുള്ളിലാണ് സംഭവം നടന്നത്. 

ബസിൽ യാത്ര ചെയ്യുകയായിരുന്ന വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് ഭഗവതി പൊട്ടിച്ചെടുത്ത് രക്ഷപെടാൻ ശ്രമിച്ചത്. തുടർന്ന് യാത്രക്കാർ ഇവരെ പിടികൂടി പൊലീസിന് കൈമാറി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് തിരക്കുള്ള ബസിൽ കയറി സ്വർണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന സംഘത്തിൽ നിരവധി സ്ത്രീകളും കുട്ടികളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.


Share it:

Entertainment

Mostreaded

Post A Comment: