www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; അറസ്റ്റിലായ പിതാവ് പൊലീസിനെ വെട്ടിച്ച് കടന്നു

Share it:



ഇടുക്കി: ഏഴാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പിതാവ് മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കാൻ കൊണ്ടുപോകവെ പൊലീസിനെ വെട്ടിച്ച് കടന്നു. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് കുറ്റിക്കാട്ടിലൂടെ ഓടി മറഞ്ഞത്.

ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം നടന്നത്. 11 വയസുള്ള കുട്ടിയാണ് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിനിടെ തന്‍റെ പിതാവ് അടക്കമുള്ളവർ നടത്തിയ ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

തുടർന്ന് സംഭവത്തിൽ പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പിതാവും ബന്ധുവും അറസ്റ്റിലായി. ഒരാൾ കൂടി പിടിയിലാകാനുണ്ട്. പിതാവിന്‍റെ സുഹൃത്തായ ഇയാൾ വിദേശത്താണ്. 

2022 മെയ് മാസത്തിലാണ് സംഭവം നടന്നത്. ഹോസ്റ്റലിൽ നിന്നു പഠിക്കുകയായിരുന്ന കുട്ടി സ്‌കൂള്‍ അവധിയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് ബന്ധുവായ യുവാവ് പെണ്‍കുട്ടിയെ കടന്ന് പിടിക്കുവാന്‍ ശ്രമം നടത്തിയത്.

പിതാവിന്‍റെ സുഹൃത്ത് സ്വന്തം വീടിനോട് ചേര്‍ന്നുള്ള ഷെഢില്‍ വെച്ച് പിഢിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് കോവിഡ് ബാധിച്ചു മരണപ്പെട്ടിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. നാളെ മുതൽ തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

മഡഗാസ്‌കറിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. മധ്യ കേരളത്തിനും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലേക്കും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. 

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് നിര്‍ദേശങ്ങള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. 

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യ ബന്ധനത്തിന് ഇന്ന് പോകാന്‍ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. 


Share it:

Idukki

Mostreaded

Post A Comment: