www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മുൻ മന്ത്രി പി.ജെ. ജോസഫിന്‍റെ ഭാര്യ ശാന്ത ജോസഫ് അന്തരിച്ചു

Share it:



ഇടുക്കി: കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്ത ജോസഫ് വിടവാങ്ങി. ഇന്ന് ഉച്ചയോടെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. 

ആരോഗ്യ വകുപ്പ് അഡീഷ്ണല്‍ ഡയറക്ടറായിട്ടാണ് ഡോ. ശാന്ത വിരമിച്ചത്. 1971 സെപ്റ്റംബര്‍ 15നാണ് ജോസഫും ശാന്തയും വിവാഹിതരായത്. അപു, യമുന, ആന്റണി, പരേതനായ ജോമോന്‍ ജോസഫ് എന്നിവരാണു മക്കള്‍.

വരാപ്പുഴമേനാച്ചേരില്‍ കുടുംബാഗമാണ് ഡോ. ശാന്ത. പ്രശസ്ത സാഹിത്യ നിരൂപകന്‍ എം.പി പോളിന്റെ സഹോദര പുത്രിയാണ്. ജോസഫിന്‍റെ മൂത്ത സഹോദരിയുടെ ജൂനിയറായി മെഡിസിന്‍ പഠിച്ച ശാന്തയ്ക്ക് ആദ്യ നിയമനം ലഭിച്ചത് ജോസഫിന്‍റെ ഗ്രാമമായ പുറപ്പുഴയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു. 

അവിടെ ജോലിക്കെത്തിയ ശാന്ത, ജോസഫിന്‍റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസം തുടങ്ങി. അന്ന് തേവര എസ്എച്ച് കോളജില്‍ എംഎ വിദ്യാര്‍ഥിയായിരുന്ന ജോസഫുമായി അടുക്കുകയും അടുപ്പം പ്രണയമായി മാറുകയുമായിരുന്നു. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ പുറപ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിവാഹിതരായി.

ജോസഫിന്‍റെ സുഖദുഖങ്ങളില്‍ സഹയാത്രികയായിരുന്നു. രാഷ്ട്രീയത്തിലൊഴികെ എല്ലാ കാര്യത്തിലും തന്‍റെ അവസാന വാക്കായിരുന്നു ശാന്ത എന്നു പറയുമായിരുന്നു ജോസഫ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

ബൈക്ക് ലോറിയിലിടിച്ച് രണ്ട് മരണം 

തൃശൂര്‍: ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഷിനോജ് (24), ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം. ദേശീയപാതയില്‍ ചാലക്കുടി പോട്ടയ്ക്ക് സമീപമാണ് അപകടം നടന്നത്. ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

യുവാക്കള്‍ ബ്രൈറ്റ് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. ഉന്നത പഠനത്തിന് യുകെയില്‍ പോകാനിരിക്കേയാണ് അപകടം നടന്നത്. 

Share it:

Idukki

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light