www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബസ് യാത്രക്കിടെ ബൈദ്യുത പോസ്റ്റിലിടിച്ച് വിദ്യാർഥിയുടെ കൈ അറ്റു

Share it:



കല്‍പ്പറ്റ: കെഎസ്ആർടിസി ബസ് യാത്രക്കിടെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിയുടെ കൈ അറ്റു. വയനാട്ടിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമാണ് അപകടത്തിൽപെട്ടത്. ചുള്ളിയോടില്‍ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ചുള്ളിയോട് അഞ്ചാംമൈലില്‍ വെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. യാത്രക്കിടെ അസ്ലം കൈ ബസിന്‍റെ ജാലകത്തില്‍ കൂടി പുറത്തേക്ക് ഇട്ടിരുന്നു. ഈ സമയത്താണ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

അസ്ലമിന്‍റെ ഇടത് കൈയ്യാണ് അറ്റുപോയത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാനായി ബസ് റോഡരികിലേക്ക് ചേര്‍ന്നപ്പോഴായിരുന്നു അപകടം. 18 കാരനായ അസ്ലമിന്‍റെ കൈ ഈ സമയത്ത് ബസിന് പുറത്തായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

ബൈക്ക് ലോറിയിലിടിച്ച് രണ്ട് മരണം 

തൃശൂര്‍: ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഷിനോജ് (24), ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം. ദേശീയപാതയില്‍ ചാലക്കുടി പോട്ടയ്ക്ക് സമീപമാണ് അപകടം നടന്നത്. ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

യുവാക്കള്‍ ബ്രൈറ്റ് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. ഉന്നത പഠനത്തിന് യുകെയില്‍ പോകാനിരിക്കേയാണ് അപകടം നടന്നത്. 


Share it:

Kerala

Post A Comment: