www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാല് നില കെട്ടിടം ഇടിഞ്ഞു വീണു; മൂന്ന് പേർ മരിച്ചു: നിരവധി പേർക്ക് പരുക്ക്

Share it:



ലക്‌നൗ: നാല് നില കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം നടന്നത്. ഭൂകമ്പത്തെ തുടർന്നുണ്ടായ ബലക്ഷയമാണ് കെട്ടിടം തകരാൻ കാരണമെന്നാണ് കരുതുന്നത്.

നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹസ്രത്ഗഞ്ചിലെ അലയ അപ്പാര്‍ട്ട്മെന്‍റ് ആണ് തകര്‍ന്ന് വീണത്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് അറിയിച്ചിട്ടുണ്ട്.

ഈ കെട്ടിടത്തില്‍ നാല് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. മൂന്ന് പേരെ അപകട സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തിലുണ്ടായ ബലക്ഷയമാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് സംശയിക്കപ്പെടുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF


Share it:

National

Post A Comment: