കൊല്ലം: സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരുക്ക്. കൊല്ലം ഉമയനല്ലൂരിലാണ് അപകടം. മയ്യനാട് ഹയര്‍സെക്കന്‍ററി സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്വകാര്യ സ്‌കൂള്‍ ബസാണ് മറിഞ്ഞത്.
പരുക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം. കുട്ടികളുമായെത്തിയ ബസ്, മതിലില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
 
 
 
 
 
 
 

 
Post A Comment: