www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1900) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇടുക്കിയിൽ മൂന്ന് പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടമ്മ മരിച്ചു

Share it:


ഇടുക്കി: തൊടുപുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളിൽ ചെന്ന് അവശ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടമ്മ മരിച്ചു. പുല്ലറയ്ക്കല്‍ ആന്‍റണിയുടെ ഭാര്യ ജെസിയാണ് (55) മരിച്ചത്. 

ആന്‍റണിയും, മകള്‍ സില്‍നയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്തെ വാടകവീട്ടിലാണ് തിങ്കളാഴ്ച്ച രാത്രിയോടെ ഇവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.  

സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ആന്‍റണി തൊടുപുഴയില്‍ ബേക്കറി നടത്തുകയായിരുന്നു. ആന്‍റണി പണം നൽകാനുണ്ടായിരുന്നവർ അന്വേഷിച്ച് ബേക്കറിയിലെത്തിയെങ്കിലും ഇവിടെ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. 

ഫോണ്‍ വിളിച്ചപ്പോള്‍ വീടിനുള്ളില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകു പൊളിച്ച് അകത്തുകടന്നപ്പോള്‍ ഇവരെ അവശ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പിന്നീട് ഇവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

ബൈക്ക് അപകടത്തിൽ ഇരട്ടയാറിൽ യുവാവ് മരിച്ചു 

ഇടുക്കി: ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കട്ടപ്പന ഇരട്ടയാർ നത്തുകല്ലിലാണ് അപകടം നടന്നത്. ഇടിഞ്ഞമല സ്വദേശി പ്ലാത്തോട്ടത്തിൽ ജോബിൻ (29) ആണ് മരിച്ചത്. 

ഇന്ന് രാവിലെ ഒൻപതിന് നത്തു കല്ലിനു സമീപത്തായിരുന്നു അപകടം. ബൈക്ക് റോഡിൽ തിരിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

ഉടൻ തന്നെ നാട്ടുകാരും ഓടിക്കൂടിയവരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് കട്ടപ്പന പൊലീസ് അറിയിച്ചു. 


Share it:

Idukki

Post A Comment: