www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിലെ വഴിയോര കച്ചവട കേന്ദ്രങ്ങളിൽ ആഭിചാരം മുതൽ അനാശാസ്യം വരെ

Share it:


ഇടുക്കി: കട്ടപ്പന നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ. കോഴിത്തല മുതൽ പാമ്പിൻ തോൽ വരെയുള്ള സാധനങ്ങളാണ് വഴിയോര കച്ചവട കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചത്.

കഴിഞ്ഞ ദിവസമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടാൻ വഴിയോര കച്ചവട കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. നിരവധി കച്ചവടക്കാരിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. ഇതിനിടയിലാണ് ഭയപ്പെടുത്തുന്ന സംഭവങ്ങളും കച്ചവടക്കാരിൽ നിന്നും കണ്ടെടുക്കുന്നത്.

കുന്തളംപാറ റോഡിലെ വഴിയോര കച്ചവടക്കാരന്‍റെ പക്കൽ നിന്നാണ് കോഴിത്തലകളും പമ്പിൻ തോലും അഠക്കം കണ്ടെത്തിയത്. ഏലസുകൾ, ആഭിചാരത്തിന് ഉപയോഗിക്കുന്ന കായ്‌കൾ തുടങ്ങിയവയും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 

ഇതര സംസ്ഥാന തൊഴിലാളികളുടെ പതിവ് കേന്ദ്രമായ ഇവിടെ ആഭിചാരവും അനാശാസ്യവും വരെ നടന്നു വന്നതായിട്ടാണ് പുറത്ത് വരുന്ന വിവരം. അവധി ദിവസങ്ങളിലും മറ്റും ഇതര സംസ്ഥാനക്കാരുടെ കേന്ദ്രമായി കട്ടപ്പന നഗരം മാറിയിട്ടുണ്ട്. ഇവർക്കിടയിലാണ് ആഭിചാരവും മറ്റും മുറക്ക് നടക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. നാളെ മുതൽ തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

മഡഗാസ്‌കറിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. മധ്യ കേരളത്തിനും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലേക്കും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. 

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് നിര്‍ദേശങ്ങള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. 

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യ ബന്ധനത്തിന് ഇന്ന് പോകാന്‍ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. 


Share it:

Idukki

Post A Comment: