www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അയൽവാസികൾ വീടുകളിൽ മരിച്ച നിലയിൽ; ദുരൂഹത

Share it:



കോഴിക്കോട്: മധ്യവയസ്‌കനെ കിടപ്പുമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയും മരിച്ച നിലയില്‍. ഈന്തുള്ളതറയില്‍ വണ്ണാന്‍റെപറമ്പത്ത് രാജീവനെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ, രാജീവന്റെ അയല്‍വാസി ബാബുവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. ബാബു ഹോട്ടല്‍ തൊഴിലാളിയും രാജീവന്‍ ഓട്ടോ റിക്ഷാ തൊഴിലാളിയുമാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തൊട്ടില്‍പ്പാലം പെലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

പൊലീസിനെ വെട്ടിച്ചു കടന്ന പോക്‌സോ കേസ് പ്രതി പിടിയിൽ

ഇടുക്കി: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതി പിടിയിൽ. വ്യാഴാഴ്ച്ച പുലർച്ചെ രണ്ടിനാണ് ഇയാൾ പിടിയിലാകുന്നത്. വീടിന് സമീപത്ത് ഒളിച്ചിരിക്കുകയായിരുന്നു പ്രതി. 

കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് തവണ പൊലീസിന്‍റെ മുമ്പിൽപെട്ടെങ്കിലും ഓടി രക്ഷപെട്ട പ്രതിയെ പുലർച്ചെ സാഹസികമായിട്ടാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

തിങ്കളാഴ്ച രാത്രിയിലാണ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛൻ രക്ഷപെട്ടത്. പ്രതിക്കൊപ്പം പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ കെ ബി എന്നിവരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. 

രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുമ്പോൾ അഞ്ച് പൊലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാല്‍ രണ്ട് പേർ മാത്രമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്. നെടുങ്കണ്ടം എസ് എച്ച് ഒ, സംഭവ ദിവസം സ്റ്റേഷൻ ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്നിവർ ഗുരുതരമായ കൃത്യവിലാപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി വി.യു കുര്യാക്കോസ് പറഞ്ഞു. 

പോക്സോ കേസ് പ്രതികളുടെ ചിത്രം ചോർത്തി നൽകിയ സംഭവത്തിലും പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. ഇരയെ തിരിച്ചറിയുന്ന തരത്തിൽ ചിത്രങ്ങൾ പുറത്ത് വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനുള്ളിൽ നിൽക്കുന്ന ചിത്രമാണ് പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തായത്. പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് ചിത്രങ്ങൾ പ്രചരിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഭവത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്‍റലിജൻസും, സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകി. 


Share it:

Crime

Post A Comment: