www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടികളില്ല; യുവതിയെ കൊണ്ട് മനുഷ്യ അസ്ഥി തീറ്റിച്ച് ഭർത്താവ്

Share it:



പൂനെ: കുട്ടികളുണ്ടാകാൻ യുവതിയെ കൊണ്ട് മനുഷ്യ അസ്‌തി തീറ്റിപ്പിച്ച് ഭർത്താവും അമ്മായി അമ്മയും. പൂനെയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്. മന്ത്രവാദിയുടെ നിർദേശ പ്രകാരമാണ് ക്രൂരത ചെയ്‌തത്. 

യുവതിയെ ശ്മശാനത്തിലെത്തിച്ച ശേഷം അസ്ഥി പൊടിച്ച് കഴിപ്പിക്കുകയായിരുന്നു. വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2019 ലാണ് യുവതി വിവാഹിതയാകുന്നത്. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർ ദുർമന്ത്രവാദിയെ സമീപിച്ചു. യുവതിക്ക് മരിച്ച മനുഷ്യന്‍റെ പൊടിച്ച അസ്ഥികൾ നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയെത്തുടർന്ന് പൂനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അമാവാസി രാത്രികളിൽ വീട്ടിൽ അന്ധവിശ്വാസപരമായ പ്രവർത്തനങ്ങൾ നടക്കാറുണ്ടെന്നും ചില ആചാരങ്ങളിൽ യുവതിയെ ബലമായി പങ്കെടുപ്പിക്കാറുമുണ്ടെന്ന് പൊലീസ് പറയുന്നു. ഐപിസി സെക്ഷൻ 498 എ, 323, 504, 506, അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷൻ മൂന്ന് എന്നിവ പ്രകാരമാണ് ദുർമന്ത്രവാദി ഭർത്താവ് അമ്മായിയമ്മ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF


Share it:

Crime

Post A Comment: