കൊച്ചി: മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് അഹാന. ഒരു പിടി ചിത്രങ്ങളിലൂടെ യുവാക്കളുടെയും കുടുംബ പ്രേക്ഷകരുടെയും മനസിൽ ഇടം നേടിയ താരം സോഷ്യൽ മീഡിയയിൽ മനോഹരങ്ങളായ തന്‍റെ ചിത്രങ്ങൾ പങ്കുവക്കാറുണ്ട്.
ഇത്തരത്തിൽ അഹാന പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കടൽ തീരത്ത് സായാഹ്നം ചിലവഴിക്കുന്ന ചിത്രങ്ങളാണ് അഹാന ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. വേഗം തന്നെ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്‌തു. ബിക്കിനിയിൽ അതി മനോഹരിയായ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
അടി എന്ന സിനിമയാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്.
അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്‍റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.
   
  
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
 
 
 
 
 
 
 

 
Post A Comment: