www.superprimetime.com

Total Pageviews

45,228,286

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീണ്ടും ഭക്ഷ്യ വിഷബാധ; കുഴിമന്തി കഴിച്ച 17 പേർ ആശുപത്രിയിൽ

Share it:



കൊച്ചി: പറവൂരിൽ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ. നിലവിൽ 17 ഓളം പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധ അനുഭവപ്പെട്ടിരുന്നു. 

ഇതിനു പിന്നാലെയാണ് കൂടുതൽ പേരെ ആശുപത്രിയിൽ അഡ്മിറ്റാക്കിയത്. എല്ലാവരും പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവരാണ്.  

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൂന്ന് പേര്‍ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

ബൈക്ക് ലോറിയിലിടിച്ച് രണ്ട് മരണം 

തൃശൂര്‍: ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഷിനോജ് (24), ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം. ദേശീയപാതയില്‍ ചാലക്കുടി പോട്ടയ്ക്ക് സമീപമാണ് അപകടം നടന്നത്. ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

യുവാക്കള്‍ ബ്രൈറ്റ് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. ഉന്നത പഠനത്തിന് യുകെയില്‍ പോകാനിരിക്കേയാണ് അപകടം നടന്നത്. 


Share it:

Kerala

Post A Comment:

Also Read

പൊള്ളാച്ചി പീഡനക്കേസ്; ഒൻപത് പ്രതികൾക്ക് മരണം വരെ തടവ് ശിക്ഷ

ചെന്നൈ: രാജ്യത്തെ തന്നെ ഞെട്ടിച്ച പൊള്ളാച്ചി കൂട്ട ബലാത്സംഗ കേസിൽ ഒൻപത് പ്രതികൾക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി.