www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വഴിത്തർക്കത്തിനിടെ അടിയേറ്റ 80 കാരൻ മരിച്ചു; വീട്ടമ്മ കസ്റ്റഡിയിൽ

Share it:



രാമമംഗലം: വഴിത്തർക്കത്തിനിടെ അടിയേറ്റ 80 വയസുകാരൻ മരിച്ചു. സംഭവത്തിൽ അയൽവാസിയായ വീട്ടമ്മ പൊലീസ് കസ്റ്റഡിയിൽ. രാമമംഗലത്ത് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.  

കിഴക്കുമുറി നടുവിലേടത്ത് എൻ.ജെ മാർക്കോസ് (80) ആണ് മരിച്ചത്. മകൻ നൽകിയ പരാതിയിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിർമലഗിരി പള്ളിയിലേക്ക് എത്താവുന്ന പഴയ നടപ്പുവഴിയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് മരണം സംഭവിച്ചത്. 

നടുവിലേടത്തു വീട്ടുകാരുടെ സ്ഥലത്തിന് അതിരിടുന്ന വഴി ചിലർ തെളിക്കാൻ ശ്രമിച്ചത് മർക്കോസ് ചോദ്യം ചെയ്തു. ഇതിനിടയിൽ അയൽവാസിയായ വീട്ടമ്മയുടെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങി നടക്കുകയായിരുന്ന മാർക്കോസിനെ പിന്നിലൂടെ അടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 

അടിയേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

ന്യൂനമർദം; സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണമാകുന്നത്. ഇന്ന് മുതൽ വ്യാഴം വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതേസമയം കേരളം, കർണാടകം, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിനു തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Share it:

Crime

Mostreaded

Post A Comment: