
തൃശൂര്‍: ഉത്സവങ്ങൾക്ക് വെടിക്കോപ്പ് സൂക്ഷിക്കുന്ന പുരയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. വടക്കാഞ്ചേരി കുണ്ടന്നൂരിലാണ് സ്‌ഫോടനം നടന്നത്. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്.
അപകടം നടന്ന് കിലോമീറ്ററുകള്‍ അകലെ, ഓട്ടുപാറയിലും അത്താണിയിലും പ്രകമ്പനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.
വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു. മണിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
രത്നവല്ലി കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: പരപുരുഷ ബന്ധം ആരോപിച്ച് കൊച്ചിയിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്‌നാട് തെങ്കാശി സ്വദേശിനി രത്നവല്ലി (35)യാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ഭർത്താവ് മഹേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കൊലപാതക ശേഷം മഹേഷ് കുമാർ മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും വ്യക്തമായിട്ടുണ്ട്.
അതേസമയം ഭാര്യ താനുമായി അകന്നതാണ് ഇത്തരം ക്രൂരത നടത്താൻ പ്രേരണയായതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മഹേഷിന്‍റെ മൂന്നാം ഭാര്യയാണ് രത്നവല്ലി. ലൈംഗിക വൈകൃതത്തിന് അടിമയായ മഹേഷിന്‍റെ ആദ്യ രണ്ട് വിവാഹങ്ങളും പിരിഞ്ഞത് ഈ കാരണം കൊണ്ടാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.
രത്നവല്ലിയുമായും സമാനമായ പ്രശ്‌നങ്ങൾ ഉടലെടുത്തു. ലൈംഗിക വൈകൃതം കാട്ടി തുടങ്ങിയതോടെ അടുത്ത കാലത്തായി ഇരുവരും തമ്മിൽ അകന്നു. ഇതിനിടെ സേലം സ്വദേശിയായ മുത്തു എന്ന യുവാവുമായി രത്നവല്ലി അടുപ്പത്തിലായി. ഇതോടെ മഹേഷിനെ രത്നവല്ലി കിടപ്പറയിൽ അകറ്റി നിർത്തി.
പലവട്ടം മഹേഷ് തന്‍റെ ആഗ്രഹത്തിനായി സമീപിച്ചെങ്കലും രത്നവല്ലി സമ്മതിച്ചില്ല. ഈ പകയാണ് ക്രൂരമായ കൊലപാതകത്തിലേക്കും തുടർന്ന് മൃതദേഹത്തെ പോലും ലൈംഗികമായി ഉപയോഗിക്കുന്നതിലേക്കും നീണ്ടതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു.
മുന്‍ ഭാര്യയില്‍ പ്രതിയ്ക്ക് ഇരുപത് വയസുള്ള ഒരു മകളുണ്ട്. അടുത്തിടെയാണ് മഹേഷ് കുമാറും രത്‌നവല്ലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് വിവരം. ദാമ്പത്യം തുടരാന്‍ താത്പര്യമില്ലെന്ന് യുവതി പ്രതിയോട് പറഞ്ഞിരുന്നു. സേലം സ്വദേശിയായ മുത്തുവിനൊപ്പം പോകുകയാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും രത്നവല്ലി ഇയാളെ അറിയിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.
ഭാര്യയെ ക്രൂരമായി വധിച്ചതിനു പിന്നാലെ പോലീസിനെ തെറ്റിധരിപ്പിക്കാനും പ്രതി ശ്രമം നടത്തിയിരുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ രത്‌നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി മഹേഷ് കുമാര്‍ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് പ്രതിയോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും അതിനൊന്നും കൃത്യമായ മറുപടി പറഞ്ഞില്ല. ഇതോടെ പൊലീസിന്‍റെ സംശയം ബലപ്പെടുകയായിരുന്നു.
കൂടുതല്‍ ചോദ്യം ചെയ്യലിലാണ് തൊട്ടടുത്തുള്ള ജാതിത്തോട്ടത്തില്‍ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കുന്നത്. ഇതിനുപിന്നാലെ പൊലീസ് ജാതിത്തോട്ടത്തില്‍ പരിശോധന നടത്തി. അവിടെ മൃതദേഹം കാണുകയായിരുന്നു. കാഞ്ഞൂരില്‍ ഇവര്‍ താമസിക്കുന്ന വാടക വീടിന് സമീപത്തുള്ള ജാതി തോട്ടത്തില്‍ നഗ്‌നമായ നിലയിലായിരുന്നു രത്നവല്ലിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തില്‍ ശരീരദ്രവം കണ്ടെത്തിയെങ്കിലും ലൈംഗികവേഴ്ച നടന്നത് കൊലപാതകത്തിന് മുമ്പാണോ ശേഷമാണോ എന്നതില്‍ പൊലീസിന് വ്യക്തത ഉണ്ടായിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെയാണ് കൊലപാതകം പൈശാചികമായിരുന്നുവെന്ന് വ്യക്തമായത്.
Post A Comment: