www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൊലീസ് വാഹനം ഇടിച്ച് തെറിപ്പിച്ചു; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു

Share it:



വാഷിങ്‌ടൺ: പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലക്കാരിയും സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാർഥിനിയുമായ ജാൻവി  കൻഡൂല (23) ആണ് മരിച്ചത്.  

ഇന്ത്യൻ സമയം തിങ്കളാഴ്ച്ച രാത്രിയിൽ വാഷിങ്ടനിലെ സിയാറ്റിലിലാണ് അപകടം നടന്നത്. കഴിഞ്ഞ ഡിസംബറിലാണ്  ജാൻവി  യൂണിവേഴ്സിറ്റിയിൽ ചേർന്നത്.   സിയാറ്റിൽ ഡെക്‌സ്റ്റർ അവന്യൂ നോർത്തിനും തോമസ് സ്ട്രീറ്റിനും ഇടയിൽവച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ പൊലീസ്  ഡിപ്പാർട്ട്മെന്‍റിന്‍റെ പട്രോളിങ് വാഹനം ജാൻവിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പ്രദേശത്ത് തീപിടുത്തമുണ്ടായ വിവരമറിഞ്ഞ് പോവുകയായിരുന്നു പൊലീസ് വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടം നടന്ന ഉടനെ തന്നെ പ്രാഥമിക വൈദ്യസഹായം നല്‍കി ജാൻവിയെ ഹാർബർവ്യൂ മെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു സിയാറ്റിൽ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ശരീരത്തിലേറ്റ  ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മൈസൂരുവിലെ കൊലയാളി പുലി വലയിൽ

മൈസൂരു: മൂന്ന് പേരെ കൊലപ്പെടുത്തിയ മൈസൂരിലെ കൊലയാളി പുലിയെ ഒടുവിൽ വലയിലാക്കി. ഇന്നലെ രാത്രിയിലാണ് വനം വകുപ്പ് സ്ഥാപിച്ച വലയിൽ പുലി അകപ്പെട്ടത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.

അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. 

പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു. 


Share it:

world

Post A Comment: