ധന്‍ബാദ്: സ്വകാര്യ നഴ്‌സിങ് ഹോമിലുണ്ടായ തീ പിടുത്തത്തിൽ രണ്ട് ഡോക്‌ടർമാർ അടക്കം അഞ്ച് പേർ മരിച്ചു. ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം നടന്നത്. മെഡിക്കല്‍ സ്ഥാപന ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര, സ്ഥാപനത്തിന്‍റെ ഉടമ സോഹന്‍ ഖമാരി, സഹായി താരാദേവി എന്നിവരാണ് മരിച്ചത്.
ധന്‍ബാദിലെ ബാങ്ക് മോറിലുള്ള നഴ്‌സിങ് ഹോമിന്‍റെ സ്റ്റോര്‍ റൂമില്‍ പുലര്‍ച്ചെ രണ്ടിനാണ് തീപിടുത്തമുണ്ടായത്. അഞ്ച് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ധന്‍ബാദ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രേം കുമാര്‍ പറഞ്ഞു. ഒരാള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. തീപിടിത്തത്തിന് കാരണം എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
 
 
 
 
 
 
 

 
Post A Comment: