www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ധൂർത്തും അഴിമതിയും; കട്ടപ്പുറത്തെ കേരള സർക്കാർ എന്ന പേരിൽ യുഡിഎഫ് ധവളപത്രം

Share it:



തിരുവനന്തപുരം: കടമെടുത്ത് കട്ടപ്പുറത്തായ സർക്കാരിനെ വിമർശിച്ച് യുഡിഎഫ് ധവളപത്രം. ധൂർത്തും അഴിമതിയും കാരണം സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമായെന്ന് ധവളപത്രം കുറ്റപ്പെടുത്തുന്നുണ്ട്. 

കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍ എന്ന പേരിലാണ് ധവളപത്രം പുറത്തിറക്കിയത്. നികുതി പിരിവ് കാര്യക്ഷമമല്ലെന്നും ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നെന്നും ധവളപത്രത്തിലുണ്ട്. കേന്ദ്രത്തിന്‍റെ നയങ്ങളെയും യുഡിഎഫ് കുറ്റപ്പെടുത്തുന്നുണ്ട്.  

കേരള ബജറ്റ് മൂന്നാം തീയതിയാണ്. ഇതിന് മുന്‍പ് കേരളത്തിന്‍റെ ധനസ്ഥിതി ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധവളപത്രം ഇറക്കിയത്. 

3419 കോടി രൂപ മാത്രമാണ് കിഫ്ബിയുടെ അക്കൗണ്ടിലുള്ളത്. അങ്ങനെയെങ്കില്‍ 50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് സര്‍ക്കാരിന് എങ്ങനെയാണ് പറയാന്‍ സാധിക്കുക എന്ന് യുഡിഎഫ് ചോദിക്കുന്നു. ഇത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും ധവളപത്രത്തില്‍ കുറ്റപ്പെടുത്തുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN


Share it:

Kerala

Post A Comment: