ഇടുക്കി: റോഡിലൂടെ നടന്നു പോയ എട്ട് വയസുകാരിയെ കയറി പിടിക്കാൻ ശ്രമിച്ച യുവാവിന് അഞ്ച് വർഷം കഠിന തടവും പിഴയും ശിക്ഷ. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പാമ്പാടുംപാറ പുതുക്കാട് കോളനി ഹൗസ് നമ്പര്‍ 222ല്‍ മനോജിനെ (31) ശിക്ഷിച്ചത്.
പോക്‌സോ ആക്റ്റ് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ഐ.പി.സി വകുപ്പു പ്രകാരം രണ്ട് വര്‍ഷം കഠിന തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
2022ല്‍ നെടുങ്കണ്ടം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. റോഡിലൂടെ നടന്നുപോകുകയായിരുന്ന എട്ട് വയസുള്ള പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുസ്മിത ജോണ്‍ ഹാജരായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
 
 
 
 
 
 
 

 
Post A Comment: