www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉടമക്കൊപ്പം ഷെഡ്ഡിൽ കിടന്ന വർക്ക് ഷോപ്പ് തൊഴിലാളി തീ പൊള്ളലേറ്റ് മരിച്ചു; ദുരൂഹത

Share it:



ഇടുക്കി:  ഉടമയ്ക്കൊപ്പം ഷെഡ്ഡിൽ കിടന്നുറങ്ങിയ വർക്ക് ഷോപ്പ് തൊഴിലാളി ദുരൂഹ സാചപര്യത്തിൽ തീ പൊള്ളലേറ്റ് മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം നടന്നത്. ചക്കക്കാനത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പിലെ പെയിംന്‍റിങ് തൊഴിലാളി കരുനാഗപ്പള്ളി സ്വദേശി ജയിംസ് മാത്യു (സജി- 56)വാണ് മരിച്ചത്.

ഞായറാഴ്ച്ച രാത്രി ഒമ്പതിന് ശേഷമാണ് സംഭവം നടന്നത്. ഇയാൾക്കൊപ്പം ഷെഡ്ഡിൽ കിടന്നുറങ്ങിയ ബന്ധുവും വർക്ക് ഷോപ്പ് ഉടമയുമായ ലാലിവിനും പൊള്ളലേറ്റു. ഇയാൾ ചികിത്സയിലാണ്. സജിയും, പൊള്ളലേറ്റ ലാലുവും വര്‍ക്ക്‌ഷോപ്പിനോട് ചേർന്നുള്ള മുറിയിലാണ്  താമസിക്കുന്നത്.  

ഈ കെട്ടിടത്തിനുള്ളില്‍ ഞായറാഴ്ച രാത്രി സജിയും, മരിച്ച ലാലും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ടിന്നര്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സജിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് പൊള്ളലേറ്റതെന്നാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ലാലു പോലീസിന് മൊഴി നൽകിയിരിക്കുന്നത്. തീപിടുത്തവും ബഹളവും കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. 

ഗുരുതരമായി പൊള്ളലേറ്റ സജിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മരിച്ച സജി ഏതാനും വര്‍ഷമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെയാണ് ബന്ധുവായ ലാലുവിന്‍റെ വര്‍ക്ക്‌ഷോപ്പില്‍ പെയിന്‍റിങ് ജോലിക്കായി എത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. നാളെ മുതൽ തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

മഡഗാസ്‌കറിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. മധ്യ കേരളത്തിനും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലേക്കും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. 

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് നിര്‍ദേശങ്ങള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. 

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യ ബന്ധനത്തിന് ഇന്ന് പോകാന്‍ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. 

Share it:

Idukki

Mostreaded

Post A Comment: