ഇടുക്കി: ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലെത്തിയ കുളിക്കുന്നതിനിടെ പെരിയാറിൽ മുങ്ങി മരിച്ചു. വണ്ടിപ്പെരിയാർ വള്ളക്കടവ് കറുപ്പുപാലത്താണ് അപകടം നടന്നത്. തൃശൂർ നായരങ്ങാടി സ്വദേശി സുബ്രമണ്യൻ (55 ) ആണ് മരിച്ചത്.
കുടുംബത്തോടൊപ്പമാണ് കറുപ്പുപാലത്തെ ബന്ധുവീട്ടിൽ ഇയാൾ എത്തിയത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെ കുളിക്കാനായി പെരിയാറിലേക്ക് പോയ സുബ്രഹ്മണ്യനെ ഏറെ നേരം കഴിഞ്ഞിട്ടും കണ്ടില്ല.
തുടർന്ന് ബന്ധുക്കളും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
Post A Comment: