www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

11 വയസുകാരിക്ക് പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Share it:



അരൂർ: പതിനൊന്ന് വയസുകാരിയെ ഒന്നര മാസത്തോളം പീഡനത്തിനിരയാക്കിയ 63 കാരനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ. അരൂക്കുറ്റി കിഴക്കേ പൂക്കാട്ടുവെളി മുഹമ്മദാണ് അറസ്റ്റിലായത്. മദ്രസയിലെ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. വിദ്യാർഥിനിയുടെ മാതാവാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.  

ഇന്ന് പുലർച്ചെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ദിവസമാണ് കുട്ടി വീട്ടിൽ വിവരം പറഞ്ഞത്. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഇയാൾ കൂടുതൽ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. നാളെ മുതൽ തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

മഡഗാസ്‌കറിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. മധ്യ കേരളത്തിനും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലേക്കും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. 

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് നിര്‍ദേശങ്ങള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. 

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യ ബന്ധനത്തിന് ഇന്ന് പോകാന്‍ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. 

Share it:

Crime

Post A Comment: