www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സെൽഫിയെടുക്കാൻ പാമ്പിനെ കഴുത്തിലിട്ടു; യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു

Share it:



ഹൈദരാബാദ്: സെൽഫിയെടുക്കാൻ പാമ്പിനെ കഴുത്തിലിട്ട യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. പൊട്ടിശ്രീരാമുലു നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ പട്ടണത്തിലാണ് സംഭവം നടന്നത്. 

ടൗണില്‍ ജ്യൂസ് കട നടത്തുന്ന 32കാരനായ മണികണ്ഠ റെഡ്ഡി എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്. വഴിയില്‍ ഇരിക്കുകയായിരുന്ന പാമ്പാട്ടിയില്‍ നിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട് സെല്‍ഫി എടുക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. 

പാമ്പാട്ടി നിരുപദ്രവകരമായ പാമ്പാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ പാമ്പിനെ കഴുത്തിലിട്ട് സെല്‍ഫിയെടുക്കാന്‍ തയ്യാറായത്. കഴുത്തില്‍ നിന്ന് പാമ്പിനെ എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്.  

പാമ്പുകടിയേറ്റയുടനെ മണികണ്ഠനെ ഓങ്ങല്ലൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

പൊലീസിനെ വെട്ടിച്ചു കടന്ന പോക്‌സോ കേസ് പ്രതി പിടിയിൽ

ഇടുക്കി: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതി പിടിയിൽ. വ്യാഴാഴ്ച്ച പുലർച്ചെ രണ്ടിനാണ് ഇയാൾ പിടിയിലാകുന്നത്. വീടിന് സമീപത്ത് ഒളിച്ചിരിക്കുകയായിരുന്നു പ്രതി. 

കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് തവണ പൊലീസിന്‍റെ മുമ്പിൽപെട്ടെങ്കിലും ഓടി രക്ഷപെട്ട പ്രതിയെ പുലർച്ചെ സാഹസികമായിട്ടാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

തിങ്കളാഴ്ച രാത്രിയിലാണ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛൻ രക്ഷപെട്ടത്. പ്രതിക്കൊപ്പം പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ കെ ബി എന്നിവരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. 

രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുമ്പോൾ അഞ്ച് പൊലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാല്‍ രണ്ട് പേർ മാത്രമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്. നെടുങ്കണ്ടം എസ് എച്ച് ഒ, സംഭവ ദിവസം സ്റ്റേഷൻ ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്നിവർ ഗുരുതരമായ കൃത്യവിലാപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി വി.യു കുര്യാക്കോസ് പറഞ്ഞു. 

പോക്സോ കേസ് പ്രതികളുടെ ചിത്രം ചോർത്തി നൽകിയ സംഭവത്തിലും പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. ഇരയെ തിരിച്ചറിയുന്ന തരത്തിൽ ചിത്രങ്ങൾ പുറത്ത് വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനുള്ളിൽ നിൽക്കുന്ന ചിത്രമാണ് പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തായത്. പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് ചിത്രങ്ങൾ പ്രചരിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഭവത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്‍റലിജൻസും, സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകി. 


Share it:

National

Post A Comment: