www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1964) Idukki (1894) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; ഗർഭിണിയടക്കം മൂന്ന് പേർ പിടിയിൽ

Share it:



കൊച്ചി: ആറ് മാസം ഗർഭിണിയായ യുവതിയെ മറയാക്കി ആഡംബര ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തി വന്ന സംഘം കൊച്ചിയിൽ പിടിയിൽ. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ എന്നിവരാണ് പിടിയിലായത്. 

ഇവരുടെ പക്കൽ നിന്നും എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ തേടാന്‍ വേണ്ടിയാണ് മുറിയെടുക്കുന്നതായിരുന്നു ഹോട്ടല്‍ ഉടമയെ അറിയിച്ചത്.  

ഡിസിപിയുടെ നിര്‍ദേശമനുസരിച്ച് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. രണ്ടാഴ്ചയായി ഇടപ്പള്ളി ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തത്. 

ഇന്നലെ പരിശോധനയില്‍ സംശയം തോന്നിയ ചേരാനെല്ലൂര്‍ എസ്ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്. പിടിയിലായ അപര്‍ണ ആറ് മാസം ഗര്‍ഭിണിയാണ്. നൗഫല്‍ യൂബര്‍ ടാക്സി ഡ്രൈവറാണ്. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു. 

ആശുപത്രിയ്ക്ക് സമീപത്തെ ഹോട്ടലില്‍ പരിശോധനയുണ്ടാകില്ലെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇവിടെ മുറിയെടുത്തുതെന്നും അപര്‍ണയ്ക്കും സനൂപിനും എതിരെ നേരത്തെയും കേസുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

പൊലീസിനെ വെട്ടിച്ചു കടന്ന പോക്‌സോ കേസ് പ്രതി പിടിയിൽ

ഇടുക്കി: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതി പിടിയിൽ. വ്യാഴാഴ്ച്ച പുലർച്ചെ രണ്ടിനാണ് ഇയാൾ പിടിയിലാകുന്നത്. വീടിന് സമീപത്ത് ഒളിച്ചിരിക്കുകയായിരുന്നു പ്രതി. 

കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് തവണ പൊലീസിന്‍റെ മുമ്പിൽപെട്ടെങ്കിലും ഓടി രക്ഷപെട്ട പ്രതിയെ പുലർച്ചെ സാഹസികമായിട്ടാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

തിങ്കളാഴ്ച രാത്രിയിലാണ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛൻ രക്ഷപെട്ടത്. പ്രതിക്കൊപ്പം പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ കെ ബി എന്നിവരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. 

രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുമ്പോൾ അഞ്ച് പൊലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാല്‍ രണ്ട് പേർ മാത്രമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്. നെടുങ്കണ്ടം എസ് എച്ച് ഒ, സംഭവ ദിവസം സ്റ്റേഷൻ ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്നിവർ ഗുരുതരമായ കൃത്യവിലാപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി വി.യു കുര്യാക്കോസ് പറഞ്ഞു. 

പോക്സോ കേസ് പ്രതികളുടെ ചിത്രം ചോർത്തി നൽകിയ സംഭവത്തിലും പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. ഇരയെ തിരിച്ചറിയുന്ന തരത്തിൽ ചിത്രങ്ങൾ പുറത്ത് വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനുള്ളിൽ നിൽക്കുന്ന ചിത്രമാണ് പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തായത്. പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് ചിത്രങ്ങൾ പ്രചരിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഭവത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്‍റലിജൻസും, സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകി. 


Share it:

Kerala

Post A Comment: