www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നാല് പേരെ വെടിവച്ച് വീഴ്ത്തിയ കൊടും കുറ്റവാളി; ചക്രവാണി സന്തോഷ് ഇടുക്കിയിൽ പിടിയിൽ

Share it:



ഇടുക്കി: കേരള- തമിഴ്‌നാട് അതിർത്തി മേഖലകൾ അടക്കി വാഴുന്ന കുപ്രസിദ്ധ സുറ്റവാളി ചക്രപാണി സന്തോഷ് ചാരായം വാറ്റുന്നതിനിടെ എക്സൈസ് പിടിയിൽ. നാല് വെടിവയ്പ്പ് കേസിൽ പ്രതിയായിട്ടുള്ള ചക്രപാണി സന്തോഷ് എന്ന കരുണാപുരം കട്ടേക്കാനം ആടിമാക്കല്‍ സന്തോഷ് (46) ആണ് പിടിയിലായത്. 

ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ചക്രപാണി അതിർത്തി മലനിരകളിൽ ചാരായം വാറ്റുന്നതിനിടെ എക്സൈസ് സംഘം ഇയാളുടെ വാറ്റ് കേന്ദ്രത്തിൽ നേരിട്ടെത്തി പിടികൂടുകയായിരുന്നു. 20 ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ കോടയും ഇയാളുടെ വാറ്റു കേന്ദ്രത്തില്‍ നിന്നും പിടികൂടിയിട്ടുണ്ട്.  

നാല് വെടിവെയ്പ്പ് കേസുകളില്‍ പ്രതിയാണ് ചക്രപാണി സന്തോഷ്. നാല് കേസുകളില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 2008ല്‍ തട്ടേക്കാനം സ്വദേശിയായ വിശ്വനെ വെടിവെച്ചിട്ടു. 2010 ല്‍ പാറയ്ക്കല്‍ ഷിബുവിന്‍റെ തലയ്ക്ക് വെടിയുതിര്‍ത്തു. കണ്ണിന് പരുക്കേറ്റ രതീഷ് തലനാരിഴയ്ക്കാണ് അന്ന് രക്ഷപെട്ടത്. 

ഏഴ് വര്‍ഷം മുമ്പ് 35കാരനായ പുല്ലുംപുറത്ത് രതീഷിനെ പിറകില്‍ നിന്നും വെടിവെച്ചിട്ട കേസില്‍ സന്തോഷിനെ അഞ്ച് വര്‍ഷം ശിക്ഷിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് എട്ട് മാസം മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്. മെഡിക്കല്‍ കോളജില്‍ മാസങ്ങളോളം ചികിത്സയിലായിരുന്ന രതീഷിന്‍റെ ഒരു കൈ തളര്‍ന്ന് പോയി. പ്രിവന്‍റീവ് ഓഫീസര്‍ ഇ.എച്ച്. യൂനസ്, അബ്ദുള്‍ സലാം, സി.ഇ.ഒ. രതീഷ് കുമാര്‍, അനൂപ്, അരുണ്‍ രാജ്, ഷിബു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light