www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒന്നും രണ്ടുമല്ല, അധ്യാപകൻ പീഡിപ്പിച്ചത് 26 കുട്ടികളെ; പ്രതി റിമാൻഡിൽ

Share it:



കണ്ണൂർ: പീഡനക്കേസിൽ അറസ്റ്റിലായ സ്‌കൂൾ അധ്യാപകൻ 26 കുട്ടികളെ ഇരയാക്കിയതായി പൊലീസ്. കണ്ണൂർ തളിപ്പറമ്പിലാാണ് യുപി സ്‌കൂൾ അധ്യാപകനായ ഫൈസൽ അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടികൾ അധ്യാപകന്‍റെ പീഡനം വെളിപ്പെടുത്തിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. 26 പേരും തളിപറമ്പ് പൊലീസിന് മൊഴി നൽകി. മലപ്പുറം സ്വദേശിയായ ഫൈസൽ റിമാന്‍റിലാണ്.  

കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്‌കൂൾ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്. പതിവ് സ്കൂൾ കൗൺസിലിങിനിടെയാണ് വിദ്യാർഥികൾ ഫൈസൽ മോശമായി പെരുമാറിയതായി കൗൺസിലറോട് വെളിപ്പെടുത്തിയത്. 

തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. തുട‍ർന്നാണ് ഇത് പൊലീസിനെ അറിയിക്കുന്നതും കേസെടുക്കുന്നതും പിന്നാലെ ഫൈസലിനെ അറസ്റ്റ് ചെയ്യുന്നതും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

കട്ടപ്പനയിൽ 16 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ 

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് മൂന്ന് വർഷത്തോളം പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ. കട്ടപ്പന കൽത്തൊട്ടി മേപ്പാറ കൈപ്പയിൽ സച്ചിൻ സന്തോഷാണ് (19) അറസ്റ്റിലായത്. 

16 വയസുള്ള പെൺകുട്ടിയാണ് മൂന്നു വർഷത്തോളം പീഡിപ്പിക്കപ്പെട്ടത്. കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കെതിരെ പോക്‌സോ കേസെടുത്തെങ്കിലും വാഹനാപകടത്തിൽപെട്ട് ഇയാൾ കോട്ടയത്തായിരുന്നു. 

പിന്നീട് പൊലീസ് കട്ടപ്പനയിലേക്ക് വിളിച്ചു വരുത്തിയെങ്കിലും അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞതോടെ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. പിന്നീട് പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയെ മേപ്പാറയിൽ നിന്നും പിടികൂടുകയായിരുന്നു. 

പ്രതിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായും പിന്നീട് പല സ്ഥലങ്ങളിലും എത്തിച്ച് പീഡനം നടത്തിയതായും പൊലീസിനു വിവരം ലഭിച്ചു. പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കമ്പംമെട്ട് സിഐ വി.എസ്. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ കട്ടപ്പന എസ്‌.ഐ കെ. ദിലീപ്കുമാര്‍, അഡീഷണല്‍ എസ്‌ഐ ഡിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 


Share it:

Crime

Post A Comment: