കുട്ടിക്കാനം: ദേശീയ പാതയിൽ ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ പുല്ലുമേടിനു സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ 13 തീർഥാടകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.
റോഡരികിലെ ക്രാഷ് ബാർ തകർത്ത് വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ എത്തിയ വാഹനങ്ങളിലുള്ളവരും ഹൈവേ പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. പുറത്തെത്തിച്ച തീർഥാടകരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: