ഇടുക്കി: ക്ഷേത്രത്തിൽ നിന്നും പള്ളിവാൾ അടക്കമുള്ള വിലപിടിച്ച വസ്‌തുക്കൾ മോഷ്‌ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ. കട്ടപ്പന വാഴവര ചക്കുളത്തുകാവ് ക്ഷേത്രത്തിലെ മോഷണക്കേസിൽ പ്രതിയായ രാജാക്കാട് പഴയവിടുതിയിൽ വാടകയ്ക്ക് താമസിക്കുന്ന മുരിക്കാശേരി മൂങ്ങാപ്പാറ മാക്കൽ ബിനു (25) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രിൽ 11 നായിരുന്നു ബിനുവും സംഘവും ക്ഷേത്രത്തിൽ മോഷണം നടത്തിയത്. ക്ഷേത്രത്തിലെ നിലവിളക്കുകൾ, പള്ളിവാളുകൾ, പൂജാ പാത്രങ്ങൾ എന്നിവയാണ് സംഘം കവർച്ച ചെയ്‌തത്. ഒപ്പമുണ്ടായിരുന്ന രാജാക്കാട് പഴയവിടുതി പുത്തൻപറമ്പിൽ ജിൻസ് (19), വെട്ടിയാങ്കൽ ജോയ്സ് (22) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
നെടുങ്കണ്ടം പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട് തിരച്ചിൽ നടത്തിയപ്പോഴാണ് രണ്ട് പേർ പിടിയിലായത്. ബിനു ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് ബിനു രാജാക്കാട് മുല്ലക്കാനത്ത് ഒളിച്ചു താമസിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ഇതിനുമുമ്പ് കഞ്ചാവ് കേസ്സിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള ആളാണ് ബിനു. കട്ടപ്പന ഡി.വൈ.എസ്.പി. വി .എ നിഷാദ്മോന്‍റെ നേതൃത്വത്തിൽ എസ്.ഐ. സജിമോൻ ജോസഫ്, സി.പി.ഒമാരായ വി.കെ. അനീഷ്, ശ്രീകുമാർ ശശിധരൻ, സീനിയർ സി.പി.ഒ അനീഷ്, വിശ്വംഭരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: