റിയാദ്: മോഷണ ശ്രമം ചെറുക്കുന്നതിനിടെ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂര്‍ പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്‌റഫ് ഇസ്മായില്‍ (43) ആണ് മരിച്ചത്. റിയാദ് എക്‌സിറ്റ് നാലിലുള്ള പാര്‍ക്കില്‍ വെച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പാര്‍ക്കിലിരിക്കുമ്പോള്‍ ഇദ്ദേഹത്തിന് അരികിലെത്തിയ മോഷ്ടാക്കള്‍ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തെ ചെറുക്കുന്നതിനിടെയാണ് കുത്തേറ്റത്. ഉടന്‍ ഇദ്ദേഹത്തെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ മൂന്ന് വര്‍ഷത്തോളം സൗദിയിലുണ്ടായിരുന്ന ഇദ്ദേഹം ജോലി ഒഴിവാക്കി നാട്ടില്‍ പോയിരുന്നു. ശേഷം ഒരു വര്‍ഷം മുമ്പാണ് പുതിയ വിസയിലെത്തിയത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: